Kerala Mirror

December 7, 2022

‘ആൺകുട്ടികൾക്ക് ഇല്ലാത്ത നിയന്ത്രണം പെൺകുട്ടികൾക്ക് എന്തിന് ?’ രൂക്ഷ വിമർശനവുമായി ഹൈക്കോടതി

കോഴിക്കോട് മെഡിക്കൽ കോളജ് ഹോസ്റ്റലിലെ നിയന്ത്രണം സംബന്ധിച്ച വിഷയത്തിൽ അതിരൂക്ഷ വിമർശനവുമായി ഹൈക്കോടതി. പെൺകുട്ടികൾക്ക് മാത്രം നിയന്ത്രണമെന്തിനെന്ന് ഹൈക്കോടതി ചോദിച്ചു. പ്രശ്‌നക്കാരായ പുരുഷൻമാരെയാണ് പൂട്ടിയിടേണ്ടതെന്നും ആൺകുട്ടികൾക്കില്ലാത്ത നിയന്ത്രണം പെൺകുട്ടികൾക്ക് എന്തിനാണെന്നും കോടതി ചോദിച്ചു. ‘രാത്രിയിൽ സ്ത്രീകളെ വിലക്കുന്നതെന്തിന് […]
December 7, 2022

റിപ്പോ നിരക്ക് 6.25% ആയി; വായ്പ പലിശ നിരക്ക് ഉയരും

റിപ്പോ നിരക്ക് ഉയർത്തി ആർബിഐ. റിപ്പോ നിരക്ക് 35 ബെയ്‌സ് പോയിന്‍റ് ഉയർന്നതോടെ 6.25% ൽ എത്തി. 2018 ഓഗസ്റ്റിന് ശേഷം ഇതാദ്യമായാണ് റിപ്പോ നിരക്ക് ഇത്രയധികം ഉയരുന്നത്. ഇതോടെ കാർ, ഭവന വായ്പാ നിരക്കുകളും […]
December 7, 2022

മോഷണക്കുറ്റം ആരോപിച്ച് അഞ്ചാം ക്ലാസ് വിദ്യാർത്ഥിനിയെ ചെരുപ്പുമാല അണിയിച്ചു

മോഷണക്കുറ്റം ആരോപിച്ച് അഞ്ചാം ക്ലാസ് വിദ്യാർത്ഥിനിയെ ചെരുപ്പുമാല അണിയിച്ച വനിതാ ഹോസ്റ്റൽ സൂപ്രണ്ടിനു സസ്പൻഷൻ. മധ്യപ്രദേശിലെ ദംജിപുര ഗ്രാമത്തിൽ സര്‍ക്കാര്‍ ആദിവാസി പെണ്‍കുട്ടികളുടെ ഹോസ്റ്റലില്‍ കഴിഞ്ഞ ആഴ്ചയാണ് സംഭവം നടന്നത്. ജില്ലാ ഭരണകൂടം അന്വേഷണത്തിന് ഉത്തരവിട്ടു. […]
December 7, 2022

സര്‍വകലാശാല ബില്‍ നിയമസഭയില്‍; തട്ടിക്കൂട്ട് ബില്ലെന്ന് വി.ഡി സതീശന്‍

സര്‍വകലാശാല ഭേദഗതി ബില്‍ നിയമസഭയില്‍ അവതരിപ്പിച്ച് നിയമമന്ത്രി പി രാജീവ്. പിന്നാലെ തടസവാദങ്ങളുന്നയിച്ച് പ്രതിപക്ഷ നേതാവ് രംഗത്തെത്തി. ആലോചനകളോ ചര്‍ച്ചകളോ ഇല്ലാതെ തട്ടിക്കൂട്ടിയ നിയമമാണിതെന്ന് പ്രതിപക്ഷ നേതാവ് പറഞ്ഞു. ചാന്‍സലറുടെ സ്ഥാനത്ത് ഔദ്യോഗികമായി ഒഴിവുണ്ടായാല്‍ പ്രോ […]
December 7, 2022

നെറ്റ്ഫ്ലിക്സിനായി വെബ് സീരീസ്; ആര്യൻ ഖാൻ സംവിധാനത്തിലേക്ക്

സൂപ്പർ താരം ഷാരൂഖ് ഖാൻ്റെ മകൻ ആര്യൻ ഖാൻ സംവിധാനത്തിലേക്ക്. നെറ്റ്ഫ്ലിക്സിനായി വെബ് സീരീസ് ഒരുക്കിക്കൊണ്ടാണ് ആര്യൻ സിനിമാ സംവിധാനത്തിലേക്ക് കടക്കുന്നത്. സ്ക്രിപ്റ്റ് പൂർത്തിയായെന്നും ആക്ഷൻ പറയാൻ കൊതിയാകുന്നു എന്നും ആര്യൻ തൻ്റെ ഇൻസ്റ്റഗ്രാം ഹാൻഡിലിൽ […]
December 7, 2022

“ലോകത്തിനു മുന്നിൽ ഇന്ത്യയെ പ്രദർശിപ്പിക്കാനുള്ള അവസരമായി ജി20 യെ കാണണം”- പ്രധാനമന്ത്രി

ഇത്തവണത്തെ ജി20 ഉച്ചകോടിയ്ക്ക് ഇന്ത്യ അധ്യക്ഷം വഹിക്കുമ്പോള്‍ വെറുമൊരു നയതന്ത്ര പരിപാടിയായി മാത്രം അതിനെ കാണാതെ, ഇന്ത്യയെ ലോകത്തിനുമുമ്പില്‍ പ്രദര്‍ശിപ്പിക്കാനുള്ള അവസരമായി കണക്കാക്കണമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. പാര്‍ലമെന്‍റിലെ ശീതകാലസമ്മേളനത്തിന്‍റെ തുടക്കത്തില്‍ സഭയെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു […]
December 7, 2022

ഡൽഹി തൂത്തുവാരി എഎപി; 15 വർഷത്തെ ബിജെപി ഭരണത്തിന് അന്ത്യം

ബിജെപിയുടെ തുടര്‍ച്ചയായ 15 വര്‍ഷത്തെ ഭരണം അവസാനിപ്പിച്ച് ഡല്‍ഹി മുനിസിപ്പല്‍ കോര്‍പ്പറേഷന്‍ പിടിച്ചെടുത്ത് ആം ആദ്മി പാര്‍ട്ടി. 135 സീറ്റുകള്‍ നേടിയാണ്‌ എഎപി ഡല്‍ഹി കോര്‍പ്പറേഷന്‍ അധികാരം പിടിച്ചെടുത്തത്. 101 സീറ്റുകളാണ് ബിജെപിക്ക് പിടിക്കാനായത്. 10 […]
December 7, 2022

ലോകത്തിലെ ആദ്യ സമ്പൂര്‍ണ ഇലക്ട്രിക് ബാര്‍ജ് കേരളത്തില്‍

ലോകത്തിലെ ആദ്യത്തെ പൂര്‍ണ്ണമായും ഓട്ടോമേറ്റഡായ ഇലക്ട്രിക് ബാര്‍ജ് നിര്‍മ്മിച്ച സ്ഥലമായി മാറി കേരളം. നോര്‍വ്വേക്ക് വേണ്ടി കൊച്ചി ഷിപ്പ്യാര്‍ഡാണ് ഇവ നിര്‍മ്മിച്ചത്. അതിന്‍റെ കീലിടുന്നതിന് സന്ദര്‍ഭം ലഭിച്ചത് അഭിമാനകരമായ സന്ദര്‍ഭമായി കാണുന്നുവെന്ന് വ്യവസായ മന്ത്രി പി […]
December 7, 2022

13കാരിയെ മയക്കുമരുന്ന് കാരിയറായി ഉപയോഗിച്ച കേസ്; സര്‍വകക്ഷി യോഗം വിളിച്ച് പഞ്ചായത്ത്

കോഴിക്കോട് വടകരയില്‍ 13കാരിയെ ലഹരി നല്‍കി ക്യാരിയര്‍ ആയി ഉപയോഗിച്ച സംഭവത്തില്‍ പഞ്ചായത്ത് സര്‍വകക്ഷി യോഗം വിളിച്ചു. എ ഇ ഒ, സ്‌കൂള്‍ അധികൃതര്‍, പൊലീസ് ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ യോഗത്തില്‍ പങ്കെടുക്കും. ലഹരി മാഫിയ തന്നെ […]