Kerala Mirror

December 17, 2022

മോഡേൺ വസ്ത്രങ്ങൾ ധരിച്ചതിൽ തർക്കം; ഭർത്താവ് ഭാര്യയെ നടുറോഡിൽ വെട്ടിക്കൊന്നു

കന്യാകുമാരിക്ക് സമീപം തക്കലയിൽ ഭർത്താവ് ഭാര്യയെ നടുറോഡിൽ വച്ച് വെട്ടിക്കൊന്നു. തക്കല തച്ചലോട് സ്വദേശിനി ജെബ ബെർനിഷയാണ് കൊല്ലപ്പെട്ടത്. പിന്നാലെ ഗുളികകൾ കഴിച്ച് ആത്മഹത്യയ്ക്കു ശ്രമിച്ച ഭർത്താവ് എബനേസറിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഭാര്യയുടെ വസ്ത്രധാരണ രീതിയെ […]
December 17, 2022

കോവിഡ് നിയന്ത്രണങ്ങൾ നീക്കി ചൈന

കടുത്ത കോവിഡ് നിയന്ത്രണങ്ങൾ നീക്കിയതോടെ ചൈനയിൽ കേസുകളും മരണങ്ങളും വൻതോതിൽ കൂടാനിടയുണ്ടെന്നു റിപ്പോർട്ട്. 2023ൽ 10 ലക്ഷത്തിലേറെ കോവിഡ് മരണങ്ങളുണ്ടാകുമെന്നാണു യുഎസ് കേന്ദ്രമായ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹെൽത്ത് മെട്രിക്സ് ആൻഡ് ഇവാലുവേഷന്‍റെ (ഐഎച്ച്എംഇ) പ്രൊജക്‌ഷൻ റിപ്പോർട്ടിൽ […]
December 17, 2022

ഇന്ത്യയിലെ റോഡുകൾ അമേരിക്കൻ നിലവാരത്തിലേക്കുയർത്തുമെന്ന് നിതിൻ ഗഡ്കരി

2024ൽ ഇന്ത്യയിലെ റോഡുകൾ അമേരിക്കൻ നിലവാരത്തിലേക്ക് ഉയർത്തുമെന്നു കേന്ദ്ര ഗതാഗതമന്ത്രി നിതിൻ ഗഡ്കരി. ഡൽഹിയിൽ 95–ാം ഫിക്കി വാർഷിക കൺവെൻഷനിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ‘‘ഞങ്ങൾ ഇന്ത്യയിൽ ലോകനിലവാരമുള്ള റോഡുകളും അടിസ്ഥാന സൗകര്യങ്ങളും നിർമിക്കുകയാണ്. 2024 അവസാനിക്കുന്നതിനു […]
December 17, 2022

കെ സുധാകരനെതിരെ യൂത്ത് കോൺഗ്രസ്; ആർഎസ്എസിനോട് മൃദുസമീപനം നാക്കുപിഴയായി കണക്കാക്കാൻ സാധിക്കില്ല

യൂത്ത് കോൺഗ്രസ് പാലക്കാട് ജില്ലാ ക്യാമ്പിൽ കെപിസിസി പ്രസിഡന്‍റ് കെ സുധാകരനെതിരെ രൂക്ഷ വിമർശനം. ആർഎസ്എസിനോട് മൃദുസമീപനം സ്വീകരിച്ചത് അംഗീകരിക്കാനാവില്ല. പാർട്ടിക്കകത്ത് എത്ര വലിയ നേതാവാണെങ്കിലും കൊടി കുത്തിയ കൊമ്പനാണെങ്കിലും ആർഎസ്എസിന് സംരക്ഷണം കൊടുക്കുന്നു. താങ്ങി […]
December 17, 2022

സംസ്ഥാനത്ത് മദ്യവില കൂട്ടി; പുതിയ വില നിലവിൽ വന്നു

സംസ്ഥാനത്ത് മദ്യവില വർധന നിലവിൽ വന്നു. മദ്യത്തിന് 10 രൂപ മുതൽ 20 രൂപ വരെയാണ് വർധിച്ചത്. മദ്യത്തിന്‍റെ വിൽപന നികുതി വർധിപ്പിച്ചുള്ള ബില്ലിൽ ഗവർണർ ഇന്നലെ ഒപ്പുവെച്ചിരുന്നു. ബിയറിനും വൈനിനും നാളെ മുതൽ വില […]
December 17, 2022

ബഫർ സോൺ; പ്രത്യക്ഷ സമരത്തിനൊരുങ്ങി കെസിബിസി

ബഫർ സോൺ വിഷയത്തിൽ സംസ്ഥാന സർക്കാരിനെതിരെ കെസിബിസി പ്രത്യക്ഷ സമരം തുടങ്ങും. കെ.സി.ബി.സി നിയന്ത്രിക്കുന്ന കേരള കർഷക അതിജീവന സംയുക്ത സമിതിയുടെ നേതൃത്വത്തിലാണ് സമരം. സർക്കാർ നിലപാടുകളിൽ കടുത്ത ആശങ്കയെന്ന് കാതോലിക്കാ നേതൃത്വം വ്യക്തമാക്കി. അതിർത്തി […]
December 17, 2022

ബിഹാർ വ്യാജമദ്യദുരന്തം; മരണസംഖ്യ 70 ആയി

ബിഹാറിലെ വ്യാജമദ്യ ദുരന്തത്തിൽ മരിച്ചവരുടെ എണ്ണം ഉയരുന്നു. ദുരന്തത്തിൽ ഇതുവരെ മരിച്ചവരുടെ എണ്ണം 70 ആയി. ചികിത്സയിൽ കഴിയുന്ന പലരുടെയും നില ഗുരുതരമായി തുടരുകയാണ്.മുഖ്യമന്ത്രി നിതീഷ് കുമാറിനെതിരെ കേസ് എടുക്കണമെന്ന് എൽജെപി അധ്യക്ഷൻ ചിരാഗ് പാസ്വാൻ […]
December 16, 2022

പാർലമെന്‍റിൽ കാലുതെറ്റി വീണു; ശശി തരൂരിന് പരുക്ക്

പാർലമെന്‍റിൽ കാലുതെറ്റി വീണ് കോൺഗ്രസ് നേതാവും തിരുവനന്തപുരം എംപിയുമായ ശശി തരൂരിന് പരിക്ക്. ഇന്നലെയായിരുന്നു സംഭവം. വേദന മറന്ന് കുറച്ചുനേരം ഇരുന്നെങ്കിലും ആശുപത്രിയിൽ പോകുകയായിരുന്നുവെന്ന് അദ്ദേഹം ട്വീറ്റ് ചെയ്തു. ഈ ആഴ്ചയിൽ പദ്ധതിയിട്ടിരുന്ന പരിപാടികൾ റദ്ദാക്കിയെന്നും […]
December 16, 2022

വായ്പ തിരിച്ചടവിനെ ചൊല്ലി തർക്കം; യുവാവ് കളക്ഷൻ ഏജന്‍റുമാരുടെ മേൽ ചൂടെണ്ണ ഒഴിച്ചു

രാജസ്ഥാനിലെ ജുൻജുനുവിൽ സ്വകാര്യ ധനകാര്യ കമ്പനിയിലെ ജീവനക്കാർക്ക് നേരെ ആക്രമണം. ലോൺ കുടിശ്ശികയെ ചൊല്ലിയുള്ള തർക്കത്തിനിടെ യുവാവ് കളക്ഷൻ ഏജന്‍റുമാരുടെ മേൽ ചൂടെണ്ണ ഒഴിച്ചു. ഗുരുതരമായി പൊള്ളലേറ്റ രണ്ട് ജീവനക്കാരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ജുൻജുനുവിലെ റാണി […]