Kerala Mirror

November 23, 2022

മദ്യവില കൂടും; വിറ്റുവരവ് നികുതി ഒഴിവാക്കാൻ സർക്കാർ തീരുമാനം

സംസ്ഥാനത്ത് മദ്യവില ചെറിയ തോതിൽ വർധിക്കും. സംസ്ഥാനത്ത് നിർമിക്കുന്ന മദ്യത്തിന്‍റെ വിറ്റുവരവ് നികുതി ഒഴിവാക്കാൻ മന്ത്രിസഭ തീരുമാനിച്ചു. ഇതിലൂടെ ഉണ്ടാകുന്ന 150 കോടി രൂപയുടെ വാർഷിക നഷ്ടം ഒഴിവാക്കാനാണ് വില വർധിപ്പിക്കുന്നത്. 2% വില വർധനവാണ് […]
November 22, 2022

അതിഥികള്‍ക്ക് സഞ്ചരിക്കാന്‍ കൂടുതല്‍ വാഹനങ്ങള്‍ വേണം; ഗവര്‍ണറുടെ മറ്റൊരു കത്ത് പുറത്ത്

രാജ്ഭവന്‍റെ അതിഥികള്‍ക്ക് വകുപ്പിന്‍റെ വാഹനം ആവശ്യപ്പെട്ടുകൊണ്ടുള്ള ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍റെ കത്ത് പുറത്ത്. വാഹനത്തിനായി പൊതുഭരണവകുപ്പിനാണ് ഗവര്‍ണര്‍ കത്തയച്ചത്. ഗവര്‍ണറുടെ പ്രിന്‍സിപ്പല്‍ സെക്രട്ടറി പൊതുഭരണവകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറിക്ക് 2021 സെപ്തംബര്‍ 23 ന് അയച്ച […]
November 22, 2022

എകെജി സെന്റർ ആക്രമണം: നാലാം പ്രതി നവ്യയ്ക്ക് ഉപാധികളോടെ ജാമ്യം

എകെജി സെന്‍റർ ആക്രമണക്കേസിലെ നാലാം പ്രതി നവ്യയ്ക്ക് കോടതി ഉപാധികളോടെ ജാമ്യം അനുവദിച്ചു. തിരുവനന്തപുരം ഏഴാം അഡിഷണൽ സെഷൻസ്‌ കോടതിയാണു കേസ് പരിഗണിക്കുന്നത്. ഈ മാസം 24നും 30നും ഇടയ്ക്ക് അന്വേഷണ ഉദ്യോഗസ്ഥനു മുൻപിൽ ഹാജരാക്കണമെന്ന് […]
November 22, 2022

കത്ത് വിവാദം ക്രൈംബ്രാഞ്ച് അന്വേഷിക്കും

കത്ത് വിവാദത്തില്‍ ക്രൈംബ്രാഞ്ച് അന്വേഷണത്തിന് ഡിജിപിയുടെ ഉത്തരവ്. വ്യാജരേഖ ചമയ്ക്കലിന് കേസെടുത്തായിരിക്കും അന്വേഷണം നടത്തുക. ഏത് യൂണിറ്റ് കേസ് അന്വേഷിക്കുമെന്ന കാര്യം ക്രൈംബ്രാഞ്ച് മേധാവി തീരുമാനിക്കും. സംഭവത്തില്‍ നേരത്തെ ക്രൈംബ്രാഞ്ച് പ്രാഥമിക അന്വേഷണം നടത്തി റിപ്പോര്‍ട്ട് […]
November 22, 2022

കോൺഗ്രസിൽ വിഭാഗീയ പ്രവർത്തനങ്ങൾ അനുവദിക്കില്ല, മാധ്യമങ്ങൾ ഊതിവീ‍ർപ്പിച്ച ബലൂണുകൾ പെട്ടന്ന് പൊട്ടുമെന്ന് സതീശൻ

കോൺഗ്രസിൽ നിന്നുകൊണ്ട് വിഭാഗീയ പ്രവര്‍ത്തനം അനുവദിക്കില്ലെന്നു പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ. കോൺഗ്രസിനെ ദുർബലപ്പെടുത്തുന്ന പ്രവർത്തനങ്ങൾക്കെതിരെ നടപടി സ്വീകരിക്കുമെന്നും അദ്ദേഹം വാർത്താ സമ്മേളനത്തിൽ പറഞ്ഞു. തരൂരിന്‍റെ പര്യടനം വിഭാഗീയ പ്രവർത്തനമെന്ന പരോക്ഷ സൂചനയാണ് സതീശൻ ഇതുവഴി നൽകുന്നത്. […]
November 21, 2022

കുഫോസ് VC നിയമനം റദ്ദാക്കിയ വിധിക്ക് സ്റ്റേ ഇല്ല

കേരള ഫിഷറീസ് സർവ്വകലാശാല (കുഫോസ്) വെെസ് ചാൻസലർ നിയമനം റദ്ദാക്കിയ ഹൈക്കോടതി വിധി അടിയന്തരമായി സ്റ്റേ ചെയ്യാൻ സുപ്രീം കോടതി വിസമ്മതിച്ചു. അതേസമയം, മുൻ വൈസ് ചാൻസലർ ഡോ. റിജി ജോൺ നൽകിയ ഹർജിയിൽ കേസിലെ […]
November 21, 2022

‘താൽക്കാലിക ജീവനക്കാരെ സ്ഥിരപ്പെടുത്തണം’; ഗവർണറയച്ച കത്ത് പുറത്ത്

രാജ്ഭവനിലെ 20 താൽക്കാലിക ജീവനക്കാരെ സ്ഥിരപ്പെടുത്തണമെന്ന് ആവശ്യപ്പെട്ട് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ അയച്ച കത്ത് സര്‍ക്കാർ പുറത്തുവിട്ടു. ഗവർണറുമായുള്ള തർക്കം രൂക്ഷമായിരിക്കുന്നതിനിടയിലാണ്, 2020 ഡിസംബർ 29ന് ഗവർണർ അയച്ച കത്ത് പുറത്തുവരുന്നത്. രാജ്ഭവനിൽ ജോലി […]
November 21, 2022

യുപിയിൽ മുൻകാമുകിയെ കൊന്ന് കഷ്ണങ്ങളാക്കി കിണറ്റിലിട്ടു; യുവാവ് അറസ്റ്റിൽ

ഡല്‍ഹിയിലെ ശ്രദ്ധ വാള്‍ക്കര്‍ കൊലപാതകത്തിന്‍റെ നടുക്കം വിട്ടുമാറുന്നതിനു മുന്നേ, രാജ്യത്തെ നടുക്കുന്ന മറ്റൊരു അരുംകൊല കൂടി. ഉത്തര്‍പ്രദേശിലെ അസംഗഡിലാണ് മുന്‍കാമുകന്‍റെ കൊടുംക്രൂരതയ്ക്ക് ഇരുപത്തിരണ്ടുകാരി ഇരയായത്. ഉത്തര്‍പ്രദേശുകാരിയായ ആരാധനാ പ്രജാപതിയുടെ ശരീരഭാഗങ്ങളാണ് കണ്ടെത്തിയത്. സംഭവത്തില്‍ ആരാധനയുടെ മുന്‍കാമുകന്‍ […]
November 21, 2022

ഇന്തോനേഷ്യയിൽ ഭൂകമ്പത്തിൽ 46 മരണം; 300 പേർ ചികിത്സയിൽ

ഇന്തോനേഷ്യയിലെ പ്രധാന ദ്വീപായ ജാവയിൽ തിങ്കളാഴ്ചയുണ്ടായ ഭൂകമ്പത്തിൽ 46 പേർ കൊല്ലപ്പെടുകയും 300 പേർക്ക് പരിക്കേൽക്കുകയും ചെയ്തു. ജാവയിൽ 5.6 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണ് രേഖപ്പെടുത്തിയത്. നിരവധി കെട്ടിടങ്ങൾ തകർന്നുവീണു. തലസ്ഥാനമായ ജക്കാർത്ത ഉൾപ്പെടെ പരിസര […]