Kerala Mirror

April 13, 2025

‘ഒരുമയെയും ഐക്യബോധത്തെയും ഊട്ടിയുറപ്പിക്കുന്നതിന്റെ വിളംബരമാവട്ടെ’; വിഷു ആശംസ നേര്‍ന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം : ഒരുമയെയും ഐക്യബോധത്തെയും ഊട്ടിയുറപ്പിക്കുന്നതിന്റെ വിളംബരമാവട്ടെ ഈ വര്‍ഷത്തെ വിഷു ആഘോഷങ്ങള്‍ എന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഐശ്വര്യത്തിന്റെയും സമൃദ്ധിയുടെയും അടയാളപ്പെടുത്തലായ വിഷു പ്രമാണിച്ച് മുഖ്യമന്ത്രി എല്ലാവര്‍ക്കും ആശംസ നേര്‍ന്നു. മുഖ്യമന്ത്രിയുടെ വിഷു ആശംസ […]
April 13, 2025

ഓണ്‍ലൈന്‍ ട്രേഡിംഗ് തട്ടിപ്പ് : സംഘത്തിലെ പ്രധാനി പിടിയില്‍

കൊച്ചി : ഓണ്‍ലൈന്‍ ട്രേഡിംഗ് തട്ടിപ്പില്‍ ഗുജറാത്ത് സ്വദേശി കീര്‍ത്ത് ഹക്കാനി പിടിയില്‍. തട്ടിപ്പ് സംഘത്തിലെ പ്രധാനിയാണിയാള്‍. വ്യാജ ട്രേഡിങ്ങ് ആപ്പ് നിര്‍മിച്ചാണ് തട്ടിപ്പ് നടത്തിയത്. ആപ്പ് നിര്‍മിച്ചവരെ കണ്ടെത്താന്‍ പൊലീസ് അന്വേഷണം ആരംഭിച്ചു. കിഴക്കമ്പലം […]
April 13, 2025

സിദ്ദിഖ് കാപ്പന്റെ വീട്ടിലെ പരിശോധന അറിയിപ്പിൽ ദുരൂഹത ഇല്ല; നടത്തിയത് സാധാരണ നടപടി : പൊലീസ്

മലപ്പുറം : മാധ്യമപ്രവർത്തകൻ സിദ്ദിഖ് കാപ്പന്റെ വീട്ടിലെ പൊലീസ് പരിശോധന അറിയിപ്പിൽ ദുരൂഹത ഇല്ലെന്ന് പൊലീസ്. കേസുള്ള ആളുകളുടെ വീട്ടിൽ നടത്തുന്ന സാധാരണ നടപടി മാത്രമാണെന്നാണ് പൊലീസിന്റെ വാദം. ഇന്നലെ അർധരാത്രിയോടെ പൊലീസ് സംഘം കാപ്പന്റെ […]
April 13, 2025

പൊതുസ്ഥലത്തെ മാലിന്യ നിക്ഷേപം; പിഴ തുകയും വിവരം നല്‍കുന്നവര്‍ക്ക് ഉള്ള പാരിതോഷികവും ഉയര്‍ത്തും : മന്ത്രി എം ബി രാജേഷ്

തിരുവനന്തപുരം : പൊതുസ്ഥലങ്ങളിലെ മാലിന്യം നിക്ഷേപം തടയാന്‍ നടപടികള്‍ ശക്തമാക്കാന്‍ കേരളം. മാലിന്യം തള്ളുന്നവരെ കുറിച്ച് വിവരം നല്‍കുന്നവര്‍ക്ക് പ്രതിഫലത്തുക വര്‍ധിപ്പിച്ച് പ്രതിരോധത്തിലെ ജന പങ്കാളിത്തം വര്‍ധിപ്പിക്കാനാണ് സര്‍ക്കാര്‍ ശ്രമം. ഇതിന്റെ ഭാഗമായി വിവരം നല്‍കുന്നവര്‍ക്കുള്ള […]
April 13, 2025

‘അധികാരത്തിലിരിക്കുന്നവർ വിമർശനാതീതരല്ല’ : ആർച്ച് ബിഷപ്പ് ഡോ. വർഗീസ് ചക്കാലക്കൽ

കോഴിക്കോട് : അധികാരത്തിലിരിക്കുന്നവർ വിമർശനാതീതരല്ലെന്ന് കോഴിക്കോട് അതിരൂപതാ ആർച്ച് ബിഷപ്പ് ഡോ. വർഗീസ് ചക്കാലക്കൽ. പുകഴ്ത്തി പുകഴ്ത്തി ഭരണകർത്താക്കളുൾപ്പെടെയുള്ളവരെ ചീത്തയാക്കരുത്. വിമർശിക്കാതിരുന്നാൽ ഭരണകർത്താക്കൾ കാര്യങ്ങൾ അറിയില്ലെന്നും വർഗീസ് ചക്കാലക്കൽ പറഞ്ഞു. “എല്ലാവരും ഭരണത്തിൽ ഇരിക്കുന്നവരെ ഒത്തിരി […]
April 13, 2025

ഷൈന്‍ ടോം ചാക്കോ ഉള്‍പ്പെട്ട കൊക്കയ്ന്‍ കേസ്; അന്വേഷണത്തിൽ പിഴവ് എന്ന് വിചാരണ കോടതി

കൊച്ചി : ഷൈന്‍ ടോം ചാക്കോ പ്രതിയായ കൊക്കയ്ന്‍ കേസിലെ പൊലീസ് അന്വേഷണത്തിലെ പിഴവുകള്‍ എണ്ണിപ്പറഞ്ഞ് വിചാരണക്കോടതി. കേസ് സംശയാതീതമായി തെളിയിക്കാന്‍ പ്രൊസിക്യൂഷന് കഴിഞ്ഞില്ലെന്ന് വിചാരണക്കോടതി ചൂണ്ടിക്കാട്ടി. അന്വേഷണം നടപടിക്രമങ്ങള്‍ പാലിച്ച് പൂര്‍ത്തിയാക്കുന്നതില്‍ പൊലീസിന് വീഴ്ചപറ്റി. […]
April 13, 2025

ആദിവാസികൾക്കായുള്ള അനെർട്ട് പദ്ധതിയിൽ അഴിമതി; മന്ത്രി കെ.കൃഷ്ണൻകുട്ടിക്കെതിരെ കോൺഗ്രസ്

പാലക്കാട്: മന്ത്രി കെ.കൃഷ്ണൻകുട്ടിക്കെതിരെ ഗുരുതര അഴിമതി ആരോപണവുമായി കോൺഗ്രസ്. അട്ടപ്പാടിയിലെ ആദിവാസികൾക്കായുള്ള അനെർട്ട് പദ്ധതിയിൽ അഴിമതി നടന്നതായി ഡിസിസി വൈസ് പ്രസിഡന്റ് സുമേഷ് അച്യുതൻ ആരോപിച്ചു. പദ്ധതിയുടെ ഭാഗമായ സൗരോർജ – വിൻഡ് പദ്ധതിയിൽ ഭൂരിഭാഗവും […]
April 13, 2025

തൊടുപുഴ ബിജു വധക്കേസ് : ഒന്നാം പ്രതി ജോമോൻ്റെ ഭാര്യ സീന അറസ്റ്റിൽ

ഇടുക്കി : തൊടുപുഴ ബിജു വധക്കേസിൽ ഒന്നാം പ്രതി ജോമോൻ്റെ ഭാര്യ സീനയെ പോലീസ് അറസ്റ്റ് ചെയ്തു. തെളിവ് നശിപ്പിക്കൽ, ഗൂഢാലോചന തുടങ്ങിയവയിൽ സീനക്ക് പങ്കുണ്ടെന്ന് കണ്ടെത്തിയതിനെ തുടർന്നാണ് അറസ്റ്റ്. സീനയെ വീട്ടിലെത്തിച്ച് നടത്തിയ തെളിവെടുപ്പിൽ […]
April 13, 2025

ഇന്ന് ഓശാന ഞായര്‍, ദേവാലയങ്ങളില്‍ ഭക്തിനിര്‍ഭരമായ ചടങ്ങുകള്‍

കൊച്ചി : ഇന്ന് ഓശാന ഞായര്‍. പീഡാനുഭവത്തിനും കുരിശുമരണത്തിനും മുന്നോടിയായുളള യേശുക്രിസ്തുവിന്റെ ജറുസലേം പ്രവേശനത്തിന്റെ ഓര്‍മയിലാണ് ലോകമെമ്പാടുമുള്ള ക്രിസ്തുമത വിശ്വാസികള്‍. യേശുദേവനെ ഒലിവ് മരച്ചില്ലകള്‍ വീശി ജറുസലേമില്‍ ജനസമൂഹം വരവേറ്റതിന്റെ ഓര്‍മ പുതുക്കുകയാണ് കുരുത്തോലപ്പെരുന്നാള്‍ ദിനത്തില്‍ […]