Kerala Mirror

December 2, 2022

മുഖ്യമന്ത്രിയും സംഘവും ലണ്ടനിൽ താമസിക്കാൻ ചെലവിട്ടത് 43.14 ലക്ഷം രൂപ

ഒക്ടോബറിൽ മുഖ്യമന്ത്രിയും സംഘവും ലണ്ടനിൽ തങ്ങിയപ്പോൾ ഹോട്ടൽ താമസത്തിനും ഭക്ഷണത്തിനും നഗരയാത്രകൾക്കുമായി ആകെ ചെലവിട്ടത് 43.14 ലക്ഷം രൂപ. സംസ്ഥാന സർക്കാർ ഇതുവരെ പുറത്തുവിടാത്ത കണക്ക് ലണ്ടൻ ഹൈക്കമ്മിഷനിൽ നിന്ന് വിവരാവകാശ നിയമപ്രകാരം ആവശ്യപ്പെട്ടപ്പോഴാണ് വെളിപ്പെട്ടത്. […]
December 1, 2022

സുനന്ദ പുഷ്‌കറിന്‍റെ മരണം; തരൂരിനെ കുറ്റവിമുക്തനാക്കിയതിനെതിരെ ഡല്‍ഹി പൊലീസ് ഹര്‍ജി നല്‍കി

സുനന്ദ പുഷ്‌കർ കേസില്‍ ശശി തരൂരിനെ കുറ്റവിമുക്തനാക്കിയതിനെതിരേ ഡല്‍ഹി പൊലീസ് ഹര്‍ജി നല്‍കി. ഡല്‍ഹി ഹൈക്കോടതിയിലാണ് ഹര്‍ജി നല്‍കിയത്. ഹര്‍ജിയില്‍ ഫെബ്രുവരി ഏഴിന് വിശദമായ വാദം കേള്‍ക്കാന്‍ ഹൈക്കോടതി തീരുമാനിച്ചു. സുനന്ദ പുഷ്‌കറിന്‍റെ മരണവുമായി ബന്ധപ്പെട്ട […]
December 1, 2022

‘മാപ്പ് മടക്കി പോക്കറ്റിലിട്ടാൽ മതി’; മന്ത്രി വി അബ്ദുറഹ്മാന്‍‘മാപ്പ് മടക്കി പോക്കറ്റിലിട്ടാൽ മതി’;

ഫാ.തിയോഡേഷ്യസ് ഡിക്രൂസിന്‍റെ മാപ്പ് അംഗീകരിക്കുന്നില്ലെന്ന് മന്ത്രി വി അബ്ദുറഹ്മാന്‍. മാപ്പ് എഴുതിത്തന്നാലും സ്വീകരിക്കില്ല. മാപ്പ് മടക്കി പോക്കറ്റിലിട്ടാൽ മതി. നാവിനു എല്ലില്ലെന്ന് വച്ച് എന്തും വിളിച്ച് പറയാൻ ആർക്കും അധികാരമില്ല. തിയോഡേഷ്യസ് എന്നത് ഗൂഗിളിൽ നോക്കിയാൽ […]
December 1, 2022

ജീവനക്കാരുടെ പെന്‍ഷന്‍ പ്രായം 58 ആക്കണം; സർക്കാരിന്‍റെ അഭിപ്രായം തേടി ഹൈക്കോടതി

ഹൈക്കോടതി ജീവനക്കാരുടെ പെൻഷൻ പ്രായം ഉയര്‍ത്തണമെന്ന ജീവനക്കാരുടെ ഹര്‍ജിയില്‍ സംസ്ഥാന സർക്കാറിന്‍റെ അഭിപ്രായം തേടി ഹൈക്കോടതി. ജസ്റ്റിസ് അനു ശിവരാമനാണ് ഇതുമായി ബന്ധപ്പെട്ട നിർദേശം നൽകിയത്. ഹൈക്കോടതി ജീവനക്കാരായ അജിത് കുമാർ, കെ യു കുഞ്ഞിക്കണ്ണൻ […]
December 1, 2022

‘നിയമനത്തിന് സര്‍ക്കാരിന് അധികാരമുണ്ട്’; പേഴ്‌സണല്‍ സ്റ്റാഫ് പെന്‍ഷനെതിരായ ഹര്‍ജി തള്ളി ഹൈക്കോടതി

പേഴ്‌സണല്‍ സ്റ്റാഫ് നിയമനത്തിന് സര്‍ക്കാരിന് അധികാരമുണ്ടെന്ന് ഹൈക്കോടതി. മന്ത്രിമാരുടെ പേഴ്‌സണല്‍ സ്റ്റാഫിന്‍റെ പെന്‍ഷന്‍ ചോദ്യം ചെയ്തുള്ള ഹര്‍ജികള്‍ ഹൈക്കോടതി തള്ളി. പേഴ്‌സണല്‍ സ്റ്റാഫിന് പെന്‍ഷന്‍ നല്‍കുന്ന പ്രത്യേക ചട്ടം ഭരണഘടനാ വിരുദ്ധമാണെന്ന് പ്രഖ്യാപിക്കണമെന്നായിരുന്നു ഹര്‍ജികളിലെ ആവശ്യം. […]
December 1, 2022

ഫാ.തിയോഡേഷ്യസിന്‍റെ പരാമർശം കലാപവും ലഹളയും ലക്ഷ്യമിട്ടുള്ളതെന്ന് എഫ്‌ഐആർ

വിഴിഞ്ഞം സംഘർഷത്തിൽ ഫാദർ തിയോഡേഷ്യസിനെതിരെ ഗുരുതര പരാമർശങ്ങളുമായി എഫ്ഐആർ. വർഗീയ ധ്രുവീകരണത്തിനും കലാപത്തിനുമായിരുന്നു ശ്രമമെന്നും മന്ത്രിക്കെതിരായ വർഗീയ പരാമർശം ചേരിതിരിവ് ലക്ഷ്യമിട്ടാണെന്നും എഫ്ഐആറിലുണ്ട്. അബ്ദുറഹ്‌മാനെതിരായ ഫാ. തിയോഡോഷ്യസിന്‍റെ പരാമര്‍ശം വലിയ വിവാദങ്ങള്‍ക്ക് വഴിവെച്ചിരുന്നു. അബ്ദുറഹിമാന്‍ എന്ന […]
December 1, 2022

വിഴിഞ്ഞം ആക്രമണം ഗൂഡോദ്യേശത്തോടെയെന്ന് മുഖ്യമന്ത്രി

വിഴിഞ്ഞം തുറമുഖ സമരത്തിനെതിരെ മുഖ്യമന്ത്രി പിണറായി വിജയൻ. ആക്രമണം നടത്തിയത് ഗൂഡോദ്യേശത്തോടെ. പൊലീസ് സ്റ്റേഷനും വാഹനങ്ങളും ആക്രമിച്ചു. പൊലീസുകാരെ കൊലപ്പെടുത്തുകായണ് അവരുടെ ലക്ഷ്യം. വ്യക്തമായ ഗൂഡോദ്യേശത്തോടെ നാടിന്‍റെ സ്വൈര്യം തകർക്കാനായിരുന്നു ശ്രമമെന്നും മുഖ്യമന്ത്രി പറഞ്ഞു. പൊലീസ് […]
December 1, 2022

മഹേശന്‍റെ മരണം: വെള്ളാപ്പള്ളി നടേശൻ ഒന്നാംപ്രതി, കേസ് രജിസ്റ്റർ ചെയ്ത് പോലീസ്

കണിച്ചുകുളങ്ങര എസ്.എന്‍.ഡി.പി. യോഗം യൂണിയന്‍ മുന്‍ സെക്രട്ടറി കെ.കെ. മഹേശന്‍റെ മരണത്തില്‍ എസ്.എന്‍.ഡി.പി. യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശനെ ഒന്നാം പ്രതിയാക്കി പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തു. ആലപ്പുഴ ജുഡീഷ്യല്‍ ഫസ്റ്റ്ക്ലാസ് മജിസ്ട്രേറ്റ് കോടതി(രണ്ട്)യുടെ […]
November 30, 2022

പുതിയ എച്ച്.ഐ.വി അണുബാധിതരില്ലാത്ത കേരളം ലക്ഷ്യം: മന്ത്രി വീണാ ജോര്‍ജ്

പുതിയ എച്ച്.ഐ.വി അണുബാധിതരില്ലാത്ത കേരളമാണ് ലക്ഷ്യമിടുന്നതെന്ന് ആരോഗ്യ മന്ത്രി വീണാ ജോര്‍ജ്. എച്ച്.ഐ.വി അണുബാധാ സാന്ദ്രത താരതമ്യേന കുറഞ്ഞ ഒരു സംസ്ഥാനമാണ് കേരളം. പ്രായപൂര്‍ത്തിയായവരിലെ എച്ച്.ഐ.വി സാന്ദ്രത ഇന്ത്യയില്‍ 0.22 ആണെങ്കില്‍ കേരളത്തിലത് 0.06 ആണ്. […]