Kerala Mirror

November 9, 2022

ഋഷി സുനക്കിന്‍റെ മന്ത്രിസഭയില്‍ നിന്നും ആദ്യ രാജി;മുതിര്‍ന്ന മന്ത്രി ഗാവിൻ വില്യംസൺ രാജിവച്ചു

ബ്രിട്ടീഷ് പ്രധാനമന്ത്രി ഋഷി സുനക്കിന്‍റെ മന്ത്രിസഭയില്‍ നിന്നും ആദ്യത്തെ രാജി. ഗാവിൻ വില്യംസൺ എന്ന മുതിര്‍ന്ന മന്ത്രിയാണ് കഴിഞ്ഞ ദിവസം രാജിവച്ചത്. സഹപ്രവര്‍ത്തകനോട് മോശമായി പെരുമാറി എന്ന ആരോപണത്തിലാണ് രാജി. ഗാവിൻ വില്യംസൺ സഹപ്രവര്‍ത്തകന് അയച്ച […]
November 9, 2022

ആർഎസ്എസ് ശാഖകൾ‌ സിപിഎം തകർക്കാൻ ശ്രമിച്ചപ്പോൾ സംരക്ഷിച്ചു: കെ. സുധാകരൻ

ആർഎസ്‌എസിനെ സംരക്ഷിച്ചിട്ടുണ്ടെന്ന വെളിപ്പെടുത്തലുമായി കെപിസിസി അധ്യക്ഷൻ കെ. സുധാകരൻ. കണ്ണൂരിൽ എം.വി. രാഘവൻ അനുസ്‌മരണ പരിപാടിയിലാണ് കെ. സുധാകരന്‍റെ വിവാദ പരാമർശം. ആർഎസ്‌എസ് ശാഖകൾ‌ സിപിഎം തകർക്കാൻ ശ്രമിച്ചപ്പോൾ  ആളെ വിട്ടുനൽകി സംരക്ഷിച്ചിട്ടുണ്ടെന്നു സുധാകരൻ പറഞ്ഞു. […]
November 9, 2022

ദേശീയ പാതയുടെ ശോച്യാവസ്ഥയ്ക്ക് പരസ്യമായി മാപ്പു ചോദിച്ച് ഗഡ്കരി

ദേശീയ പാതയുടെ നിർമാണത്തിലെ പാകപ്പിഴകൾക്ക് പരസ്യമായി മാപ്പു ചോദിച്ച് കേന്ദ്ര ഗതാഗത മന്ത്രി നിതിൻ ഗഡ്കരി. മധ്യപ്രദേശിലെ ജബൽപുരിൽ ഒരു ചടങ്ങിൽ സംസാരിക്കുമ്പോഴാണ് ദേശീയ പാതയുടെ ശോച്യാവസ്ഥയ്ക്ക് ഗഡ്കരി പരസ്യമായി മാപ്പു ചോദിച്ചത്. റോഡ് നിർമാണത്തിലെ […]
November 9, 2022

കോളജ് യൂണിയനിലേക്ക് തെരഞ്ഞെടുക്കപ്പെട്ട വിദ്യാർത്ഥി വാഹനാപകടത്തിൽ മരിച്ചു

വാഹന അപകടത്തിൽ കോളജ് വിദ്യാർത്ഥി മരിച്ചു. തടത്തിൽ വളവ് കിണറ്റിങ്ങതൊടി ഹംസയുടെ മകൻ ഹസീബ്(19) ആണ്‌ മരിച്ചത്. തിരൂർക്കാട് നസ്റ കോളജ് വിദ്യാർത്ഥിയാണ്. ചൊവ്വാഴ്ച നടന്ന കോളജ് യൂണിയൻ തെരഞ്ഞെടുപ്പിൽ ഹസീബ് ഫൈൻ ആർട്സ് ക്ലബ് […]
November 9, 2022

പ്രണയം നിരസിച്ചു; യുവതിയെ കെട്ടിടത്തിന്‍റെ മൂന്നാംനിലയിൽ നിന്ന് തള്ളിയിട്ട് കൊന്നു

ഉത്തർപ്രദേശിൽ പ്രണയം നിരസിച്ചതിനു കെട്ടിട്ടത്തിന്‍റെ മൂന്നാംനിലയിൽ നിന്ന് യുവതിയെ തള്ളിയിട്ടു കൊന്നതിനു ശേഷം മൃതദേഹവുമായി കടന്ന യുവാവ് പിടിയിൽ. യുവതിയുടെ മൃതദേഹവുമായി ഉത്തർപ്രദേശിലെ ബിജ്‌നോറിലേക്കു കടക്കാനായിരുന്നു പ്രതി ഗൗരവിന്‍റെ പദ്ധതി. ആംബുലൻസിൽ യുവതിയുടെ മൃതദേഹവുമായി യാത്ര […]
November 9, 2022

കോളേജിൽ വച്ചും ഗ്രീഷ്മ ഷാരോണിനെ കൊല്ലാൻ പദ്ധതിയിട്ടു

പാറശാല ഷാരോൺ കൊലപാതകത്തിൽ കൂടുതൽ വെളിപ്പെടുത്തലുകളുമായി പ്രതി ഗ്രീഷ്മ. കോളജിൽ വച്ചും ഷാരോണിനെ കൊലപ്പെടുത്താൻ ശ്രമിച്ചുവെന്ന് പ്രതി പൊലീസിനോട് വെളിപ്പെടുത്തി. ഇതിനായി പാരസെറ്റാമോൾ ഗുളിക കയ്യിൽ കരുതിയിരുന്നു. ജ്യൂസിൽ കലർത്തി നൽകാനായിരുന്നു നീക്കം. ജ്യൂസ് ചലഞ്ച് […]
November 9, 2022

ഡി.വൈ.ചന്ദ്രചൂഡ് ചീഫ് ജസ്റ്റിസായി ചുമതലയേറ്റു

സുപ്രീം കോടതിയുടെ 50–ാം ചീഫ് ജസ്റ്റിസായി ഡി.വൈ.ചന്ദ്രചൂഡ് സത്യപ്രതിജ്ഞ ചെയ്ത് ചുമതലയേറ്റു. രാഷ്ട്രപതി ഭവനിൽ നടന്ന ചടങ്ങിൽ രാഷ്ട്രപതി ദ്രൗപദി മുർമു സത്യവാചകം ചൊല്ലിക്കൊടുത്തു. ഇന്നലെ വിരമിച്ച യു.യു.ലളിതിന് പിൻഗാമിയായാണ് ഡി.വൈ.ചന്ദ്രചൂഡ് ഇന്ത്യയുടെ ചീഫ് ജസ്റ്റിസ് […]
November 9, 2022

26 വര്‍ഷം സൂക്ഷിച്ച ബീജത്തിൽ നിന്ന് കുഞ്ഞുപിറന്നു

ഹോച്കിന്‍ ലിംഫോമ എന്ന അസുഖം ബാധിച്ച പീറ്റര്‍ ഹിക്ലിസിൻ ഭാവിയില്‍ വന്ധ്യത പ്രശ്‌നങ്ങളുണ്ടാവാന്‍ സാധ്യതയുള്ളതിനാലാണ് വർഷങ്ങൾക്ക് മുമ്പ് ബീജങ്ങള്‍ ശേഖരിക്കുകയും തണുപ്പിച്ചു സൂക്ഷിക്കുകയും ചെയ്തത്. നീണ്ട 26 വര്‍ഷങ്ങള്‍ക്കു ശേഷം ആ ബീജങ്ങള്‍ ഉപയോഗിച്ച് പീറ്റര്‍ […]
November 9, 2022

ഗവർണറെ ചാൻസലർ സ്ഥാനത്തുനിന്ന് നീക്കാൻ ഓർഡിനൻസ്

ഗവർണർ ആരിഫ് മുഹമ്മദ് ഖാനെ കേരളത്തിലെ എല്ലാ സർവകലാശാലകളുടെയും ചാൻസലർ സ്ഥാനത്തുനിന്ന് നീക്കാൻ ഓർഡിനൻസ് ഇറക്കാൻ മന്ത്രിസഭാ യോഗം തീരുമാനിച്ചു. സർവകലാശാലകളുടെ ചാൻസലർ പദവിയിൽനിന്നു ഗവർണറെ ഒഴിവാക്കാനുള്ള ബില്ലിന്‍റെ കരട് തയാറാക്കിയിരുന്നു. കരട് ഓർഡിനൻസ് എന്ന […]