എല്‍ടിടിഇ നേതാവ് വേലുപ്പിള്ള പ്രഭാകരന്‍ മരിച്ചിട്ടില്ലെന്ന് വെളിപ്പെടുത്തല്‍. തമിഴ് നാഷണലിസ്റ്റ് നേതാവ് പി നെടുമാരന്‍ ആണ് ഈ വെളിപ്പെടുത്തല്‍ നടത്തിയത്. വേലുപ്പിള്ള പ്രഭാകരന്‍ ആരോഗ്യത്തോടെയിരിക്കുന്നുവെന്നും തന്റെ വെളിപ്പെടുത്തല്‍ അദ്ദേഹത്തിന്റെ കുടുംബത്തിന്‍റെ സമ്മതത്തോടെയാണെന്നും നെടുമാരന്‍ പ്രതികരിച്ചു. തഞ്ചാവൂരില്‍ […]
അമിത് ഷാ കേരളത്തിലെ ജനങ്ങളെ അപമാനിക്കുന്നു എന്ന് മന്ത്രി എപി മുഹമ്മദ് റിയാസ്. രാജ്യം ഒട്ടേറെ അംഗീകാരങ്ങൾ നൽകി കേരളത്തെ ആദരിച്ചതാണെന്നും പ്രസ്താവന അമിത് ഷാ തിരുത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. കോഴിക്കോട് മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു മന്ത്രി. […]
കൊച്ചിയില്‍ മദ്യപിച്ച് വാഹനമോടിച്ച 26 ബസ് ഡ്രൈവര്‍മാര്‍ അറസ്റ്റില്‍. രണ്ട് കെഎസ്ആര്‍ടിസി ഡ്രൈവര്‍മാരും നാല് സ്‌കൂള്‍ ബസ് ഡ്രൈവര്‍മാരും അറസ്റ്റിലായവരില്‍ ഉള്‍പ്പെടുന്നു. അറസ്റ്റിലായ ഡ്രൈവര്‍മാരുടെ ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്യാന്‍ ശുപാര്‍ശ നല്‍കിയെന്ന് കൊച്ചി ഡിസിപി എസ്. […]
ഇന്ധന സെസിലടക്കം നിർദേശങ്ങൾ സംസ്ഥാന സർക്കാരിനെ അറിയിക്കുമെന്ന് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. പ്രതിഷേധങ്ങൾ ജനാധിപത്യത്തിന്‍റെ ഭാഗം. ഇത് തന്‍റെ സർക്കാരാണെന്നും ഗവർണർ പറഞ്ഞു. സർക്കാരിന് ആവശ്യമായ നിർദേശങ്ങൾ അറിയിക്കുമെന്നും അദ്ദേഹം പറഞ്ഞു. അതേസമയം ധനമന്ത്രി […]
വയനാട് അമ്പലവയൽ അമ്പൂത്തി ഭാഗത്ത് കഴിഞ്ഞ ഒന്നാം തീയതി കെണിയിൽപെട്ട് ചത്ത കടുവയെ സംബന്ധിച്ച് വനം വകുപ്പിന് ആദ്യമായി വിവരം നൽകി സഹായിച്ച ഹരി എന്ന ഹരികുമാർ ആത്മഹത്യ ചെയ്ത സംഭവത്തിൽ വനം-വന്യജീവി വകുപ്പുമന്ത്രി എ.കെ.ശശീന്ദ്രൻ […]
ആന്ധ്രാപ്രദേശിലെ കാക്കിനഡയിൽ വിഷവാതകം ശ്വസിച്ച് ഏഴുപേർ മരിച്ചു. ഓയിൽ ഫാക്ടറിയിലെ മാലിന്യ ടാങ്ക് വൃത്തിയാക്കാൻ ഇറങ്ങിയവരാണ് അപകടത്തിൽപ്പെട്ട് മരിച്ചത്. കാക്കിനഡയിലെ ജീരങ്കപ്പേട്ടിലാണ് സംഭവം നടന്നത്. മരിച്ചവർ എവിടത്തുകാരാണ് എന്നതുൾപ്പടെയുള്ള വിവരങ്ങളൊന്നും ഇതുവരെ പുറത്തുവന്നിട്ടില്ല. തൊഴിലാളികളും സുരക്ഷാസേനയും […]
ഫെബ്രുവരി 27 ന് പ്രധാനമന്ത്രി നരേന്ദ്ര മോദി ഉദ്ഘാടനം ചെയ്യുന്ന കർണാടക ശിവമൊഗയിലെ പുതിയ വിമാനത്താവളത്തിന് മുൻ മുഖ്യമന്ത്രി ബിഎസ് യെദ്യൂരപ്പയുടെ പേര് നൽകുമെന്ന് മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈ അറിയിച്ചു. അന്താരാഷ്‌ട്ര നിലവാരത്തിലുള്ള സൗകര്യങ്ങളോടുകൂടിയ വിമാനത്താവളത്തിന്‍റെ […]
പ്രണയ ദിനം ‘പശു ആലിംഗന ദിന’മായി ആചരിക്കാൻ കേന്ദ്ര നിർദേശം. കേന്ദ്ര മൃഗസംരക്ഷണ ബോർഡാണ് ‘കൗ ഹഗ് ഡേ’ എന്ന നിർദേശം നൽകിയത്. ഫെബ്രുവരി 14നാണ് ലോകമെങ്ങും പ്രണയദിനം ആചരിക്കുന്നത്. മൃഗങ്ങളോടുള്ള അനുകമ്പ വളർത്തുകയാണു ലക്ഷ്യമെന്നാണ് […]
ഉത്തർപ്രദേശിലെ കോടതിയിൽ ഓടിക്കയറി പുലി. ഗാസിയാബാദിലാണ് കോടതിവളപ്പിൽ പുള്ളിപ്പുലി ഇറങ്ങിയത്. ജീവനക്കാരെ ആക്രമിച്ച പുലി പരിഭ്രാന്തി സൃഷ്ടിച്ചു. വനംവകുപ്പ് ഉദ്യോഗസ്ഥർ സ്ഥലത്തെത്തി പുലിയെ പിടിക്കാൻ ശ്രമം തുടരുകയാണ്. വൈകിട്ട് നാലുമണിയോടുകൂടിയാണ് ഗാസിയാബാദ് കോടതിയിലെ ഒന്നാം നിലയിലേക്ക് […]