വാഷിങ്ടൺ : 47ാമത് യു.എസ് പ്രസിഡന്റായി ഡൊണാള്‍ഡ് ട്രംപ് അധികാരമേൽക്കാനിരിക്കെയാണ് ടിക് ടോക് വീണ്ടുമെത്തുന്നത്. ടിക്ക് ടോക്കിന്റെ ഉടമസ്ഥാവകാശത്തിൽ 50 ശതമാനം അമേരിക്കയ്ക്ക് ലഭിക്കുമെങ്കില്‍ സേവനം വീണ്ടും ആരംഭിക്കാമെന്നാണ് ട്രംപ് അറിയിച്ചത്. ഇതിന് പിന്നാലെയാണ് യുഎസിൽ ടിക് ടോക്ക് സേവനം പുനരാരംഭിക്കുന്നത്.
രാജ്യത്തിന്റെ സുരക്ഷയിൽ ആശങ്ക പ്രകടിപിച്ച് ജനുവരി 19നാണ് ഷോർട് വീഡിയോ പ്ലാറ്റഫോമായ ടിക് ടോകിന് യുഎസിൽ നിരോധനമേര്‍പ്പെടുത്തിയിരുന്നത്. ജനുവരി 20ന് ടിക് ടോക്കിന് അവസരം കൊടുത്ത് ട്രംപ് എത്തി. ടിക് ടോക്കിനെ രക്ഷിക്കണമെന്നായിരുന്നു ട്രംപ് പറഞ്ഞത്. ഫെഡറൽ ഉത്തരവിൽ നിന്ന് രക്ഷ നേടാൻ, ടിക് ടോക്കിന് ഒരു പുതിയ ഡീലുണ്ടാക്കാൻ സമയം കൊടുക്കാൻ ആഗ്രഹിക്കുന്നുവെന്നും ട്രംപ് പറഞ്ഞിരുന്നു. കൂടാതെ, ടിക്ക് ടോക്കിന്റെ 50 ശതമാനം ഉടമസ്ഥാവകാശം യുഎസിന് വേണമെന്ന് താൻ ആഗ്രഹിക്കുന്നുവെന്നും അങ്ങനെ ചെയ്താൽ ആപ്പിൻ്റെ മൂല്യം ട്രില്യൺ വരെ ഉയരുമെന്നും ട്രംപ് അവകാശപ്പെട്ടിരുന്നു.
ടിക് ടോക്കിനെ അമേരിക്കയിൽ നിലനിർത്തുന്ന ഒരു ദീർഘകാല പരിഹാരത്തിനായി പ്രസിഡൻ്റ് ട്രംപുമായി യോജിച്ച് പ്രവർത്തിക്കുമെന്നാണ് ടിക് ടോക്ക് കമ്പനി ഇതിനോട് പ്രതികരിച്ചത്. അമേരിക്കയില്‍ ടിക് ടോക്ക് സേവനം തിരികെകൊണ്ട് വന്നതിന് പ്രസിഡന്റ് ട്രംപിനോട് നന്ദിയും പറഞ്ഞു.
വാഹനങ്ങളുടെ നിര നീണ്ടു, പാലിയേക്കരയില്‍ ടോള്‍പ്ലാസ തുറന്നുവിട്ട് സിപിഐഎം പ്രവര്‍ത്തകര്‍
January 20, 2025അമിത് ഷായ്ക്കെതിരായ പരാമർശം : രാഹുൽ ഗാന്ധിക്കെതിരായ മാനനഷ്ട കേസ് സ്റ്റേ
January 20, 2025വാഷിങ്ടൺ : 47ാമത് യു.എസ് പ്രസിഡന്റായി ഡൊണാള്‍ഡ് ട്രംപ് അധികാരമേൽക്കാനിരിക്കെയാണ് ടിക് ടോക് വീണ്ടുമെത്തുന്നത്. ടിക്ക് ടോക്കിന്റെ ഉടമസ്ഥാവകാശത്തിൽ 50 ശതമാനം അമേരിക്കയ്ക്ക് ലഭിക്കുമെങ്കില്‍ സേവനം വീണ്ടും ആരംഭിക്കാമെന്നാണ് ട്രംപ് അറിയിച്ചത്. ഇതിന് പിന്നാലെയാണ് യുഎസിൽ ടിക് ടോക്ക് സേവനം പുനരാരംഭിക്കുന്നത്.
രാജ്യത്തിന്റെ സുരക്ഷയിൽ ആശങ്ക പ്രകടിപിച്ച് ജനുവരി 19നാണ് ഷോർട് വീഡിയോ പ്ലാറ്റഫോമായ ടിക് ടോകിന് യുഎസിൽ നിരോധനമേര്‍പ്പെടുത്തിയിരുന്നത്. ജനുവരി 20ന് ടിക് ടോക്കിന് അവസരം കൊടുത്ത് ട്രംപ് എത്തി. ടിക് ടോക്കിനെ രക്ഷിക്കണമെന്നായിരുന്നു ട്രംപ് പറഞ്ഞത്. ഫെഡറൽ ഉത്തരവിൽ നിന്ന് രക്ഷ നേടാൻ, ടിക് ടോക്കിന് ഒരു പുതിയ ഡീലുണ്ടാക്കാൻ സമയം കൊടുക്കാൻ ആഗ്രഹിക്കുന്നുവെന്നും ട്രംപ് പറഞ്ഞിരുന്നു. കൂടാതെ, ടിക്ക് ടോക്കിന്റെ 50 ശതമാനം ഉടമസ്ഥാവകാശം യുഎസിന് വേണമെന്ന് താൻ ആഗ്രഹിക്കുന്നുവെന്നും അങ്ങനെ ചെയ്താൽ ആപ്പിൻ്റെ മൂല്യം ട്രില്യൺ വരെ ഉയരുമെന്നും ട്രംപ് അവകാശപ്പെട്ടിരുന്നു.
ടിക് ടോക്കിനെ അമേരിക്കയിൽ നിലനിർത്തുന്ന ഒരു ദീർഘകാല പരിഹാരത്തിനായി പ്രസിഡൻ്റ് ട്രംപുമായി യോജിച്ച് പ്രവർത്തിക്കുമെന്നാണ് ടിക് ടോക്ക് കമ്പനി ഇതിനോട് പ്രതികരിച്ചത്. അമേരിക്കയില്‍ ടിക് ടോക്ക് സേവനം തിരികെകൊണ്ട് വന്നതിന് പ്രസിഡന്റ് ട്രംപിനോട് നന്ദിയും പറഞ്ഞു.
Related posts
ഭൂട്ടാനിൽ നിന്നുള്ള വാഹനക്കടത്ത്; മുഖ്യസൂത്രധാരൻ അസമിൽ അറസ്റ്റിൽ
Read more
എല്‍പിജി സിലിണ്ടര്‍ ബുക്കിങ്ങില്‍ നിയന്ത്രണം; 21 ദിവസത്തെ ലോക്ക്-ഇന്‍ പിരീഡ്
Read more
ആര്യവൈദ്യഫാര്‍മസി സ്ഥാപകന്റെ മകളുടെ കൊലപാതകം; അന്വേഷണം ഹോംനഴ്സിനെ കേന്ദ്രീകരിച്ച്
Read more
പുതുവൈപ്പിനില്‍ മത്സ്യബന്ധന ബോട്ട് മറിഞ്ഞ് ഒരാള്‍ മരിച്ചു
Read more