പാരീസ് : ഈഫൽ ടവറിൽ ബോംബ് ഭീഷണിയെ തുടർന്നു ആളുകളെ ഒഴിപ്പിച്ചു. മൂന്ന് നിലകളിൽ നിന്നാണ് സന്ദർശകരെ ഒഴിപ്പിച്ചത്. സംഭവത്തെ തുടർന്ന് പോലീസും ബോംബ് സ്ക്വാഡും സ്ഥലത്തെത്തി പരിശോധന നടത്തി. ശനിയാഴ്ച ഉച്ചയോടെയാണ് ഭീഷണി സന്ദേശം ലഭിച്ചത്. പിന്നാലെയാണ് മൂന്ന് നിലകളിൽ നിന്നും ടവറിനു തൊട്ടു താഴെ നിന്നും ആളുകളെ ഒഴിപ്പിച്ചത്. ഇങ്ങനെയുള്ള സാഹചര്യങ്ങളിൽ സുരക്ഷ മുൻനിർത്തി ഇത്തരം നടപടികൾ സ്വീകരിക്കാറുണ്ട്. എന്നാൽ അപൂർവമായി മാത്രമേ അത്തരം നടപടികൾ സ്വീകരിക്കേണ്ടി വന്നിട്ടുള്ളുവെന്നു അധികൃതർ വ്യക്തമാക്കി. കഴിഞ്ഞ വർഷം മാത്രം 6.2 ദശലക്ഷം പേരാണ് ടവർ സന്ദർശിച്ചത്. 1887 ജനുവരിയിൽ ആരംഭിച്ച ടവറിന്റെ നിർമാണ പ്രവർത്തനങ്ങൾ 1889 മാർച്ച് 31നാണ് പൂർത്തിയായത്.