കാസര്‍കോഡ് : ബൈക്ക് യാത്രയ്ക്കിടെ ടാങ്കര്‍ ലോറി ഇടിച്ച് പൊലീസ് ഉദ്യോഗസ്ഥന് ദാരുണാന്ത്യം. കാസര്‍കോഡ്, ഹൊസ്ദുര്‍ഗ് പൊലീസ് സ്റ്റേഷനിലെ പൊലീസ് ഉദ്യോഗസ്ഥന്‍ കരിവെള്ളൂരിലെ വിനീഷ് (34) ആണ് മരിച്ചത്. ഞായറാഴ്ച രാവിലെ 9.30 ഓടെ പടന്നക്കാട് മേല്‍പ്പാലത്തിന് മുകളില്‍ വച്ചാണ് അപകടം.
തിരുവനന്തപുരം : മോഹന്‍ലാല്‍-പൃഥ്വിരാജ് ചിത്രം എംപുരാന് പിന്തുണയുമായി മുഖ്യമന്ത്രി. കലാസൃഷ്ടിയേയും കലാകാരനേയും നശിപ്പിക്കാനും നിരോധിക്കാനുമുള്ള അക്രമാസക്തമായ ആഹ്വാനങ്ങള്‍ ഫാസിസ്റ്റ് മനോഭാവത്തിന്റെ പുത്തന്‍ പ്രകടനങ്ങളാണ്. അത് ജനാധിപത്യ അവകാശങ്ങളുടെ ലംഘനമാണ്. സിനിമകള്‍ നിര്‍മ്മിക്കാനും അവ കാണാനും ആസ്വദിക്കാനും വിലയിരുത്താനും യോജിക്കാനും വിയോജിക്കാനും ഒക്കെയുള്ള
തിരുവനന്തപുരം : നടന്‍ മോഹന്‍ലാലിനെതിരെയുള്ള സൈബര്‍ ആക്രമണത്തില്‍ ഉടന്‍ നടപടിയെടുക്കും. എംപുരാന്‍ സിനിമയോടനുബന്ധിച്ചുള്ള വിവാദത്തില്‍ മോഹന്‍ലാല്‍ ഉള്‍പ്പെടെയുള്ളവര്‍ക്കെതിരെയുള്ള സൈബര്‍ ആക്രമണത്തില്‍ സുപ്രീംകോടതി അഭിഭാഷകന്‍ തീക്കാടന്‍ ആണ് പരാതി നല്‍കിയത്. പരാതിയില്‍ ഉടന്‍ നടപടി ഉണ്ടാകുമെന്നാണ് ഡിജിപി മറുപടി നല്‍കിയിരിക്കുന്നത്. അതേസമയം സിനിമക്ക്
തൃശൂര്‍ : കോണ്‍ഗ്രസ് നേതാവും വയനാട് എംപിയുമായ പ്രിയങ്കാഗാന്ധിയുടെ വാഹനവ്യൂഹത്തിന് തടസ്സം സൃഷ്ടിച്ച യുവാവിന്റെ പേരില്‍ മണ്ണുത്തി പൊലീസ് കേസെടുത്തു. വാഹനവ്യൂഹം ഹോണ്‍ മുഴക്കിയത് ഇഷ്ടപ്പെടാതെ ഇയാള്‍ വഴിയില്‍ വണ്ടി കയറ്റിയിടുകയായിരുന്നു. തൃശ്ശൂര്‍ എളനാട് മാവുങ്കല്‍ വീട്ടില്‍ അനീഷ് എബ്രഹാമിന്റെ പേരിലാണ്
കണ്ണൂര്‍ : കൈക്കൂലി വാങ്ങുന്നതിനിടെ തഹസില്‍ദാര്‍ പിടിയിലായി. കണ്ണൂര്‍ താലൂക്ക് തഹസില്‍ദാര്‍ സുരേഷ് ചന്ദ്രബോസാണ് വിജിലന്‍സിന്റെ പിടിയിലായത്. കണ്ണൂര്‍ താലൂക്കിലെ ഒരു പടക്കകടയുടെ ലൈസന്‍സ് പുതുക്കുന്നതിനായി 3000 രൂപ കൈക്കൂലി വാങ്ങിയതിനാണ് ഇയാളെ ശനിയാഴ്ച്ച രാത്രി കല്യാശേരിയിലെ വാടക വീട്ടില്‍ നിന്നും
തിരുവനന്തപുരം : തിരുവനന്തപുരത്ത് ഐ ബി ഉദ്യോഗസ്ഥ മേഘ ട്രെയിന് മുന്നിൽ ചാടി മരിച്ച സംഭവത്തിൽ ആരോപണവിധേയനായ സുഹൃത്ത് സുകാന്ത് ഒളിവിൽ. സുകാന്തിന്റെ ഫോൺ സ്വിച്ച്ഡ് ഓഫ് ആണ്. മരണത്തിന് തൊട്ടുമുമ്പ് സുകാന്തുമായി മേഘ എട്ട് സെക്കൻഡ് സംസാരിച്ചെന്നും കണ്ടെത്തി. മലപ്പുറത്തെ
കൊച്ചി : കൊച്ചി വില്ലിംഗ്ടൺ ഐലൻഡിന് സമീപം ഇന്നലെ ഓട്ടോറിക്ഷയിൽ നിന്ന് കുഴൽപ്പണം കണ്ടെത്തിയ സംഭവത്തിൽ നിർണായക വിവരങ്ങൾ പുറത്ത്. പണം കൊടുത്ത് വിട്ടത് കൊച്ചി മാർക്കറ്റ് റോഡിലെ ടെക്സ്റ്റൈൽസ് ഉടമ രാജാമുഹമ്മദ് എന്നയാളാണ്. ഇയാളെ വിശദമായി ചോദ്യം ചെയ്യാൻ ഇരിക്കുകയാണ്
കൊല്ലം : കൊല്ലം കരുനാഗപ്പള്ളിയിൽ ഗുണ്ടാപ്പകയിൽ കൊല്ലപ്പെട്ട ഗുണ്ടാനേതാവ് ജിം സന്തോഷിനായി അനുശോചനയോഗം. ഇന്ന് കരുനാഗപ്പള്ളിയിൽ സുഹൃത്തുക്കളുടെ നേതൃത്വത്തിൽ അനുശോചന യോഗം ചേരും. സന്തോഷ് സുഹൃത് സമിതിയാണ് സംഘാടകർ. രാഷ്ട്രീയ സാമൂഹിക സാംസ്കാരിക നേതാക്കൾ പങ്കെടുക്കുമെന്ന് സംഘാടകർ അറിയിക്കുന്നു. സന്തോഷ് ഗുണ്ടയല്ല