Kerala Mirror

ഏറ്റവും പുതിയത്

LATEST വാർത്തകൾ >>

നിമിഷപ്രിയയുടെ വധശിക്ഷ; ‘മാനുഷിക പരിഗണന വെച്ച് ഇടപെട്ട് കഴിയുന്നതെല്ലാം ചെയ്യാം’ : ഇറാന്‍

ന്യൂഡല്‍ഹി : യെമനില്‍ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട ജയിലില്‍ കഴിയുന്ന മലയാളി നഴ്‌സ് നിമിഷപ്രിയയുടെ കേസില്‍ ഇടപെടാന്‍ തയ്യാറെന്ന് ഇറാന്‍. മാനുഷിക പരിഗണന വെച്ച് കേസില്‍ ഇടപെടാന്‍ തയ്യാറാണ്. വിഷയത്തില്‍ തങ്ങള്‍ക്ക് ചെയ്യാന്‍ കഴിയുന്നതെല്ലാം ചെയ്യാമെന്നും ഇറാനിലെ മുതിര്‍ന്ന ഉദ്യോഗസ്ഥന്‍ വ്യക്തമാക്കി. യെമന്‍

മതനിരപേക്ഷതയുടെ ബ്രാന്‍ഡ് ആണ് എന്‍എസ്എസ് : രമേശ് ചെന്നിത്തല

കോട്ടയം : മതനിരപേക്ഷതയുടെ ബ്രാന്‍ഡ് ആണ് എന്‍എസ്എസ്സെന്ന് കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തല. അത് ഉയര്‍ത്തിപ്പിടിക്കാന്‍ എന്‍എസ്എസ് ജനറല്‍ സെക്രട്ടറി സുകുമാരന്‍ നായര്‍ക്ക് കഴിയുന്നുണ്ടെന്നും എന്‍എസ്എസുമായുള്ള ആത്മബന്ധം ആരുവിചാരിച്ചാലും മുറിച്ചു മാറ്റാനാവില്ലെന്നും ചെന്നിത്തല പറഞ്ഞു. മന്നം ജയന്തി ആഘോഷം ഉദ്ഘാടനം ചെയ്യുകയായിരുന്നു

‘ആചാരങ്ങള്‍ മാറ്റാന്‍ പറയാന്‍ ഇവരൊക്കെ ആര്?; മറ്റ് മതങ്ങളെ വിമര്‍ശിക്കാന്‍ മുഖ്യമന്ത്രിക്കോ ശിവഗിരിക്കോ ധൈര്യമുണ്ടോ?’ : സുകുമാരന്‍ നായര്‍

കോട്ടയം : ഷര്‍ട്ട് ധരിച്ച് ക്ഷേത്രത്തില്‍ കയറാന്‍ അനുവദിക്കണമെന്ന ശിവഗിരി ധര്‍മ സംഘം ട്രസ്റ്റ് അധ്യക്ഷന്‍ സ്വാമി സച്ചിദാനന്ദയുടെ അഭിപ്രായത്തെ മുഖ്യമന്ത്രി പിണറായി വിജയന്‍ പിന്തുണയ്ക്കരുതായിരുന്നെന്ന് എന്‍എസ്എസ് ജനറല്‍ സെക്രട്ടറി ജി സുകുമാരന്‍ നായര്‍. ഓരോ ക്ഷേത്രത്തിനും ഓരോ വിശ്വാസമുണ്ട്. കാലങ്ങളായി

ചെന്നിത്തല എന്‍എസ്എസിന്റെ സന്തതി; ക്ഷണിച്ചത് കോണ്‍ഗ്രസിന്റെ മുദ്രയില്‍ അല്ല : സുകുമാരന്‍ നായര്‍

കോട്ടയം : മന്നം ജയന്തി ഉദ്ഘാടന വേദിയില്‍ കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തലയെ പുകഴ്ത്തി എന്‍എസ്എസ് ജനറല്‍ സെക്രട്ടറി ജി സുകുമാരന്‍ നായര്‍. മന്നം ജയന്തി ആഘോഷം ഉദ്ഘാടകനായി നേരത്തെ തീരുമാനിച്ചത് അറ്റോര്‍ണി ജനറലിനെയാണ്. എന്നാല്‍ ചില സാങ്കേതിക കാരണങ്ങളാല്‍ അദ്ദേഹത്തിനു

പ്ലസ്‌വണ്‍, പ്ലസ്ടു വിദ്യാര്‍ഥികള്‍ക്ക് സൗജന്യ ഉച്ചഭക്ഷണവുമായി ആന്ധ്ര സര്‍ക്കാര്‍

ഹൈദരാബാദ് : സംസ്ഥാനത്തെ സര്‍ക്കാര്‍ സ്‌കൂളുകളിലെ പ്ലസ് വണ്‍, പ്ലസ് ടു വിദ്യാര്‍ഥികള്‍ക്ക് സൗജന്യ ഉച്ചഭഷണ പദ്ധതി ആരംഭിച്ച് ആന്ധ്രാപ്രദേശ് സര്‍ക്കാര്‍. നിലവില്‍ അഞ്ച് മുതല്‍ പത്താം ക്ലാസ് വരെയുള്ള സര്‍ക്കാര്‍ സ്‌കൂളുകളിലെ വിദ്യാര്‍ഥികള്‍ക്കാണ് സൗജന്യമായി ഉച്ചഭക്ഷണം നല്‍കുന്നത്. ഹയര്‍സെക്കന്‍ഡറിയിലെ 132,000

തിരുനെല്‍വേലിയില്‍ തള്ളിയ മാലിന്യം നീക്കം ചെയ്യാന്‍ കേരളത്തിന് ചെലവായത് 50 ലക്ഷം; മാറ്റിയത് 29 ലോഡ്

തിരുവനന്തപുരം : തമിഴ്നാട്ടിലെ തിരുനെല്‍വേലി ജില്ലയില്‍ തള്ളിയ ആശുപത്രി മാലിന്യങ്ങള്‍ അടക്കം നീക്കം ചെയ്യാന്‍ കേരള സര്‍ക്കാരിന് ചെലവഴിക്കേണ്ടി വന്നത് 50 ലക്ഷം രൂപ. ക്ലീന്‍ കേരള കമ്പനിയുടെ സഹായത്തോടെ, 29 ലോഡ് മാലിന്യമാണ് കേരളം നീക്കിയത്. തിരുനെല്‍വേലി ജില്ലയിലെ ഒന്നിലധികം

രാജേന്ദ്ര വിശ്വനാഥ് ആര്‍ലേക്കര്‍ 23ാംമത് കേരള ഗവര്‍ണറായി അധികാരമേറ്റു

തിരുവനന്തപുരം : 23ാംമത് കേരള ഗവര്‍ണറായി രാജേന്ദ്ര വിശ്വനാഥ് ആര്‍ലേക്കര്‍ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. രാജ്ഭവനില്‍ രാവിലെ പത്തരയ്ക്ക് നടന്ന ചടങ്ങില്‍ ചീഫ് ജസ്റ്റിസ് നിതിന്‍ മധുകര്‍ ജാംദാര്‍ സത്യവാചകം ചൊല്ലിക്കൊടുത്തു. മുഖ്യമന്ത്രി പിണറായി വിജയന്‍, ചീഫ് സെക്രട്ടറി ശാരദ മുരളീധരന്‍

കെഎഫ്‌സി അനില്‍ അംബാനിയുടെ ആര്‍സിഎഫ്എല്ലില്‍ 60 കോടി നിക്ഷേപിച്ചതിന്ന് പിന്നില്‍ ഗുരുതരമായ സാമ്പത്തിക തട്ടിപ്പ് : വിഡി സതീശന്‍

തിരുവനന്തപുരം : കേരള ഫിനാന്‍ഷ്യല്‍ കോര്‍പ്പറേഷനെതിരെ സാമ്പത്തിക തട്ടിപ്പ് ആരോപണവുമായി പ്രതിപക്ഷ നേതാവ് വിഡി സതീശന്‍. ഗുരുതരമായ സാമ്പത്തിക പ്രതിസന്ധിയെ തുടര്‍ന്ന് പൂട്ടാറായ അനില്‍ അംബാനിയുടെ റിലയന്‍സ് കമേഴ്‌സ് ഫിനാന്‍ഷ്യല്‍ ലിമിറ്റഡില്‍ 2018ല്‍ കെഎഫ്‌സി 60 കോടി 80 ലക്ഷം രൂപ

കേരള NEWS >>

കേരള NEWS >>