ടോക്കിയോ : ജപ്പാന്റെ സ്മാർട്ട് ലാൻഡർ ഫോർ ഇൻവെസ്റ്റിഗേറ്റിങ് മൂൺ (സ്ലിം) ചന്ദ്രനിൽ സോഫ്റ്റ് ലാൻഡ് ചെയ്തു. ചന്ദ്രനിലെ കടൽ എന്ന് വിശേഷിപ്പിക്കുന്ന മെയർ നെക്ടാരിസിനരികെയാണ് പേടകം ഇറക്കിയത്. ഇതോടെ ചന്ദ്രനിൽ സോഫ്റ്റ് ലാൻഡ് നടത്തുന്ന അഞ്ചാമത്തെ രാജ്യമായി ജപ്പാൻ.
അമേരിക്ക, സോവിയന്റ് യൂണിയൻ, ഇന്ത്യ, ചൈന എന്നിവയാണ് മുമ്പ് ചന്ദ്രനിൽ മൃദുവിറക്കം നടത്തുന്ന മറ്റ് രാജ്യങ്ങൾ. 2023 സെപ്റ്റംബർ ആറിനാണ് എച്ച്-ഐഐഎ 202 റോക്കറ്റിൽ സ്ലിം വിക്ഷേപിച്ചത്.
നേരിട്ട് ചന്ദ്രനിലേക്ക് പറക്കുന്നതിന് പകരം ചാന്ദ്രവാഹനത്തോടൊപ്പം റോക്കറ്റിൽ ഘടിപ്പിച്ചിരുന്ന ഒരു ബഹിരാകാശ ടെലിസ്കോപിനെ ശൂന്യാകാശത്ത് സ്ഥാപിച്ചു. തുടർന്നാണ് ചന്ദ്രന്റെ ഭ്രമണപഥം ലക്ഷ്യമാക്കി സ്ലിം കുതിച്ചത്. ജനുവരി 14ന് ചാന്ദ്രഭ്രമണപഥത്തിലെത്തിയ ‘സ്ലിം’ കഴിഞ്ഞ ദിവസം താഴ്ന്നു പറക്കാൻ ആരംഭിച്ചിരുന്നു. ജപ്പാന്റെ അടുത്ത ദൗത്യം ഇസ്രോയുമായി ചേര്‍ന്ന് നടത്തുന്ന ലൂപക്സ് ആണ്.