ബെയ്ജിങ് : കാന്തികശക്തിയില്‍ ഓടുന്ന അതിവേഗ ട്രെയിന്‍ മഗ്ലേവ് പുതിയ റെക്കോഡ് കുറിച്ചതായി ചൈനയുടെ അവകാശവാദം. മണിക്കൂറില്‍ 623 കിലോമീറ്റര്‍ വേഗം എന്ന മുന്‍ റെക്കോഡ് മഗ്ലേവ് ട്രെയിന്‍ തിരുത്തി കുറിച്ചതായാണ് ചൈന എയറോസ്പേസ് സയന്‍സ് ആന്റ് ഇന്‍ഡസ്ട്രി കോര്പ്പറേഷന് പറയുന്നത്. എന്നാല്‍ പുതിയ വേഗം എത്രയാണെന്ന് വെളിപ്പെടുത്താന്‍ തയ്യാറായില്ല.
രണ്ടു കിലോമീറ്റര്‍ ദൂരത്താണ് പരീക്ഷണയോട്ടം നടത്തിയത്. അള്‍ട്രാ ഫാസ്റ്റ് ഹൈപ്പര്‍ലൂപ്പ് ട്രെയിന്‍ ‘ലോ വാക്വം ട്യൂബിലൂടെ’ യാത്ര ചെയ്യുമ്പോള്‍ സ്ഥിരത കൈവരിക്കുന്നത് ഇതാദ്യമാണെന്നും കോര്പ്പറേഷന് കൂട്ടിച്ചേര്‍ത്തു. വൈദ്യുതി പ്രവാഹം നിയന്ത്രിക്കുന്ന ഉപകരണമാണ് വാക്വം ട്യൂബ്. വായു സമ്മര്‍ദ്ദം കുറയ്ക്കുന്നതിനാണ് low-vacuum tube ഉപയോഗിക്കുന്നത്.
മണിക്കൂറില്‍ 1,000 കിലോമീറ്റര്‍ വരെ വേഗത്തില്‍ സഞ്ചരിച്ച് വിമാനത്തിന്റെ വേഗത്തെ മറികടക്കാന്‍ കഴിയുന്ന തരത്തിലാണ് ഇത് രൂപകല്‍പ്പന ചെയ്തിരിക്കുന്നതെന്നും കോര്പ്പറേഷന് പറയുന്നു.
പുതിയ അതിവേഗ ട്രെയിന്‍ വരുന്നതോടെ വിമാനത്തിനേക്കാള്‍ വേഗത്തില്‍ യാത്രക്കാര്‍ക്ക് സഞ്ചരിക്കാന്‍ കഴിയുമെന്നാണ് റിപ്പോര്‍ട്ട്. സാധാരണ ട്രെയിനുകള്‍ സഞ്ചരിക്കുന്നപോലെ ചക്രങ്ങളിലല്ല മഗ്ലേവ് ട്രെയിനുകള്‍ സഞ്ചരിക്കുക. ഇലക്ട്രോ മാഗ്നറ്റുകളുടെ സഹായത്തോടെയാണ് ട്രെയിന്‍ സഞ്ചരിക്കുക. നിലവില്‍ ഫ്രാന്‍സ്, ജപ്പാന്, സ്പെയിന്, സൗത്ത് കൊറിയ എന്നീ രാജ്യങ്ങളാണ് ചൈനയ്ക്ക് പുറമേ ഇത്തരം ട്രെയിന്‍ സൗകര്യം ഉപയോഗിക്കുന്നത്. വളരെ ചെലവേറിയതാണിവ.