സാൻഫ്രാൻസിസ്കോ : ബഹുരാഷ്ട്ര സോഫ്റ്റ്വെയർ കമ്പനിയായ അഡോബ് ഇൻകോർപറേറ്റഡ് സഹസ്ഥാപകൻ ജോൺ വാർനോക്ക് (82) അന്തരിച്ചു. അഡോബി കമ്പനി പ്രസ്താവനയിലാണ് ഇക്കാര്യം അറിയിച്ചത്. മരണകാരണം വെളിവാക്കിയിട്ടില്ല. 1982-ൽ വാർനോക്ക് സുഹൃത്ത് ചാൾസ് ഗെഷ്കെയ്ക്കൊപ്പം ചേർന്ന് അഡോബ് സ്ഥാപിച്ചു. 2000-ൽ സിഇഒ ആയി വിരമിച്ച അദ്ദേഹം ബോർഡിന്റെ ചെയർമാനായിരുന്നു.