വാഷിങ്ടൺ : 47ാമത് യു.എസ് പ്രസിഡന്റായി ഡൊണാള്‍ഡ് ട്രംപ് അധികാരമേൽക്കാനിരിക്കെയാണ് ടിക് ടോക് വീണ്ടുമെത്തുന്നത്. ടിക്ക് ടോക്കിന്റെ ഉടമസ്ഥാവകാശത്തിൽ 50 ശതമാനം അമേരിക്കയ്ക്ക് ലഭിക്കുമെങ്കില്‍ സേവനം വീണ്ടും ആരംഭിക്കാമെന്നാണ് ട്രംപ് അറിയിച്ചത്. ഇതിന് പിന്നാലെയാണ് യുഎസിൽ ടിക് ടോക്ക് സേവനം പുനരാരംഭിക്കുന്നത്.
രാജ്യത്തിന്റെ സുരക്ഷയിൽ ആശങ്ക പ്രകടിപിച്ച് ജനുവരി 19നാണ് ഷോർട് വീഡിയോ പ്ലാറ്റഫോമായ ടിക് ടോകിന് യുഎസിൽ നിരോധനമേര്‍പ്പെടുത്തിയിരുന്നത്. ജനുവരി 20ന് ടിക് ടോക്കിന് അവസരം കൊടുത്ത് ട്രംപ് എത്തി. ടിക് ടോക്കിനെ രക്ഷിക്കണമെന്നായിരുന്നു ട്രംപ് പറഞ്ഞത്. ഫെഡറൽ ഉത്തരവിൽ നിന്ന് രക്ഷ നേടാൻ, ടിക് ടോക്കിന് ഒരു പുതിയ ഡീലുണ്ടാക്കാൻ സമയം കൊടുക്കാൻ ആഗ്രഹിക്കുന്നുവെന്നും ട്രംപ് പറഞ്ഞിരുന്നു. കൂടാതെ, ടിക്ക് ടോക്കിന്റെ 50 ശതമാനം ഉടമസ്ഥാവകാശം യുഎസിന് വേണമെന്ന് താൻ ആഗ്രഹിക്കുന്നുവെന്നും അങ്ങനെ ചെയ്താൽ ആപ്പിൻ്റെ മൂല്യം ട്രില്യൺ വരെ ഉയരുമെന്നും ട്രംപ് അവകാശപ്പെട്ടിരുന്നു.
ടിക് ടോക്കിനെ അമേരിക്കയിൽ നിലനിർത്തുന്ന ഒരു ദീർഘകാല പരിഹാരത്തിനായി പ്രസിഡൻ്റ് ട്രംപുമായി യോജിച്ച് പ്രവർത്തിക്കുമെന്നാണ് ടിക് ടോക്ക് കമ്പനി ഇതിനോട് പ്രതികരിച്ചത്. അമേരിക്കയില്‍ ടിക് ടോക്ക് സേവനം തിരികെകൊണ്ട് വന്നതിന് പ്രസിഡന്റ് ട്രംപിനോട് നന്ദിയും പറഞ്ഞു.
വാഹനങ്ങളുടെ നിര നീണ്ടു, പാലിയേക്കരയില്‍ ടോള്‍പ്ലാസ തുറന്നുവിട്ട് സിപിഐഎം പ്രവര്‍ത്തകര്‍
January 20, 2025അമിത് ഷായ്ക്കെതിരായ പരാമർശം : രാഹുൽ ഗാന്ധിക്കെതിരായ മാനനഷ്ട കേസ് സ്റ്റേ
January 20, 2025വാഷിങ്ടൺ : 47ാമത് യു.എസ് പ്രസിഡന്റായി ഡൊണാള്‍ഡ് ട്രംപ് അധികാരമേൽക്കാനിരിക്കെയാണ് ടിക് ടോക് വീണ്ടുമെത്തുന്നത്. ടിക്ക് ടോക്കിന്റെ ഉടമസ്ഥാവകാശത്തിൽ 50 ശതമാനം അമേരിക്കയ്ക്ക് ലഭിക്കുമെങ്കില്‍ സേവനം വീണ്ടും ആരംഭിക്കാമെന്നാണ് ട്രംപ് അറിയിച്ചത്. ഇതിന് പിന്നാലെയാണ് യുഎസിൽ ടിക് ടോക്ക് സേവനം പുനരാരംഭിക്കുന്നത്.
രാജ്യത്തിന്റെ സുരക്ഷയിൽ ആശങ്ക പ്രകടിപിച്ച് ജനുവരി 19നാണ് ഷോർട് വീഡിയോ പ്ലാറ്റഫോമായ ടിക് ടോകിന് യുഎസിൽ നിരോധനമേര്‍പ്പെടുത്തിയിരുന്നത്. ജനുവരി 20ന് ടിക് ടോക്കിന് അവസരം കൊടുത്ത് ട്രംപ് എത്തി. ടിക് ടോക്കിനെ രക്ഷിക്കണമെന്നായിരുന്നു ട്രംപ് പറഞ്ഞത്. ഫെഡറൽ ഉത്തരവിൽ നിന്ന് രക്ഷ നേടാൻ, ടിക് ടോക്കിന് ഒരു പുതിയ ഡീലുണ്ടാക്കാൻ സമയം കൊടുക്കാൻ ആഗ്രഹിക്കുന്നുവെന്നും ട്രംപ് പറഞ്ഞിരുന്നു. കൂടാതെ, ടിക്ക് ടോക്കിന്റെ 50 ശതമാനം ഉടമസ്ഥാവകാശം യുഎസിന് വേണമെന്ന് താൻ ആഗ്രഹിക്കുന്നുവെന്നും അങ്ങനെ ചെയ്താൽ ആപ്പിൻ്റെ മൂല്യം ട്രില്യൺ വരെ ഉയരുമെന്നും ട്രംപ് അവകാശപ്പെട്ടിരുന്നു.
ടിക് ടോക്കിനെ അമേരിക്കയിൽ നിലനിർത്തുന്ന ഒരു ദീർഘകാല പരിഹാരത്തിനായി പ്രസിഡൻ്റ് ട്രംപുമായി യോജിച്ച് പ്രവർത്തിക്കുമെന്നാണ് ടിക് ടോക്ക് കമ്പനി ഇതിനോട് പ്രതികരിച്ചത്. അമേരിക്കയില്‍ ടിക് ടോക്ക് സേവനം തിരികെകൊണ്ട് വന്നതിന് പ്രസിഡന്റ് ട്രംപിനോട് നന്ദിയും പറഞ്ഞു.
Related posts
ജന്‍ ധന് യോജന വഴി 5000 രൂപ ബാങ്ക് അക്കൗണ്ടിലേക്കെത്തും; മുഖ്യമന്ത്രിയുടെ ചിത്രം ഉപയോഗിച്ച് സാമ്പത്തിക തട്ടിപ്പിന് ശ്രമം
Read more
പൊലീസ് കസ്റ്റഡി മർദനം : കുണ്ടറയിൽ ചികിത്സയിലിരുന്ന യുവാവ് മരിച്ചു
Read more
പികെ നവാസ് എംഎസ്എഫ് പ്രസിഡന്റ് സ്ഥാനമൊഴിഞ്ഞു
Read more
അയോധ്യ ക്ഷേത്രക്കൊള്ള : അന്വേഷണത്തിന് മലയാളി ഐപിഎസ് ഉദ്യോഗസ്ഥന് തലവനായി പുതിയ എസ്ഐടി
Read more