Kerala Mirror

November 19, 2025

അഹമ്മദാബാദില്‍ നവജാത ശിശുവുമായി ആശുപത്രിയിലേക്ക് പോകുകയായിരുന്ന ആംബുലന്‍സിന് തീപിടിച്ചു; നാലുപേര്‍ വെന്തുമരിച്ചു

പാലൻപൂർ : ഗുജറാത്തിലെ അഹമ്മദാബാദില്‍ നവജാത ശിശുവുമായി ആശുപത്രിയിലേക്ക് പോകുകയായിരുന്ന ആംബുലന്‍സിന് തീപിടിച്ച് നാലുപേര്‍ വെന്തുമരിച്ചു. ചൊവ്വാഴ്ച രാത്രി മൊദാസയിൽ നിന്ന് അഹമ്മദാബാദിലേക്ക് പോകുകയായിരുന്ന ആംബുലൻസിനാണ് തീപിടിച്ചത്. പ്രസവിച്ച് ഒരു ദിവസം പ്രായമായ ആണ്‍ കുഞ്ഞ്, […]
November 19, 2025

ഇന്ത്യ ഹിന്ദു രാഷ്ട്രമാണെന്നതിന് ഔദ്യോഗിക പ്രഖ്യാപനത്തിന്‍റെ ആവശ്യമില്ല : മോഹൻ ഭഗവത്

ഗുവാഹത്തി : ഭാരതത്തിൽ അഭിമാനം കൊള്ളുന്ന ഏതൊരാളും ഹിന്ദുവാണെന്ന് ആർ‌എസ്‌എസ് മേധാവി മോഹൻ ഭഗവത്. ‘ഹിന്ദു’ എന്നത് വെറുമൊരു മതപരമായ പദമല്ലെന്നും ആയിരക്കണക്കിന് വർഷത്തെ സാംസ്കാരിക തുടർച്ചയിൽ വേരൂന്നിയ ഒരു നാഗരിക സ്വത്വമാണെന്നും അദ്ദേഹം ഗുവാഹത്തിയിൽ […]
November 19, 2025

മുന്‍ എംഎല്‍എ ലതാദേവി സിപിഐ കൊല്ലം ജില്ലാ പഞ്ചായത്ത് സ്ഥാനാര്‍ത്ഥി

കൊല്ലം : തദ്ദേശ തെരഞ്ഞെടുപ്പില്‍ മുന്‍ എംഎല്‍എ ആര്‍ ലതാദേവിയെ മത്സരിപ്പിക്കാന്‍ സിപിഐ തീരുമാനം. കൊല്ലം ജില്ലാ പഞ്ചായത്തിലെ ചടയമംഗലം ഡിവിഷനിലാണ് ലതാദേവി മത്സരിക്കുക. ഇന്നലെ ചേര്‍ന്ന സിപിഐ ജില്ലാ എക്‌സിക്യൂട്ടീവ് യോഗമാണ് എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിയായി […]
November 19, 2025

ക്ലൗഡ്ഫ്ലെയറിൽ സാങ്കേതിക തടസ്സം; എക്സ്, ചാറ്റ് ജിപിടി അടക്കമുള്ള പ്ലാറ്റ്ഫോമുകളുടെ പ്രവർത്തനം തടസ്സപ്പെട്ടു

ന്യൂയോർക്ക് : ക്ലൗഡ് നെറ്റ്‌വർക്കായ ക്ലൗഡ്ഫ്ലെയറിലുണ്ടായ സാങ്കേതിക തടസ്സത്തെ തുടർന്ന് എക്സ്, ചാറ്റ് ജിപിടി അടക്കമുള്ള നിരവധി പ്ലാറ്റ്ഫോമുകളുടെ പ്രവർത്തനം തടസ്സപ്പെട്ടു. പ്രശ്നങ്ങൾ പരിഹരിക്കാൻ ശ്രമം നടക്കുകയാണെന്ന് കമ്പനി വാർത്താക്കുറിപ്പിൽ വ്യക്തമാക്കി. ആറുമണിയോടെയാണ് പ്രശ്നങ്ങൾ ആരംഭിച്ചത്. […]
November 19, 2025

കോളജ് അധ്യാപക നിയമനങ്ങളില്‍ യുജിസി മാനദണ്ഡങ്ങള്‍ പാലിക്കണം : ഗവര്‍ണര്‍

തിരുവനന്തപുരം : കോളജ് അധ്യാപകരായി യോഗ്യത സംബന്ധിച്ച യുജിസി നിര്‍ദേശം കര്‍ശനമായി പാലിക്കണെന്ന് ഗവര്‍ണറുടെ ഉത്തരവ്. സംസ്ഥാനത്തെ സര്‍വകലാശാലകള്‍ക്ക് കീഴിലുള്ള അഫിലിയേറ്റഡ്/സ്വാശ്രയ കോളജുകളിലെ അധ്യാപക നിയമനങ്ങള്‍ സംബന്ധിച്ചാണ് ചാന്‍സലർ കൂടിയായ ഗവര്‍ണർ രാജേന്ദ്ര ആര്‍ലേക്കറിന്റെ നിര്‍ദേശം. […]
November 19, 2025

ഭരണഘടനാ വിരുദ്ധമായ എസ്ഐആർ റദ്ദാക്കണം; സിപിഐഎം സുപ്രീംകോടതിയിൽ

തിരുവനന്തപുരം : സംസ്ഥാനത്തെ തീവ്ര വോട്ടർ പട്ടിക പരിഷ്‌കരണം ചോദ്യം ചെയ്ത് സിപിഐഎം സുപ്രീംകോടതിയിൽ. തീവ്ര വോട്ടർ പട്ടിക പരിഷ്‌കരണം റദ്ദാക്കണമെന്നാണ് ആവശ്യം. കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മിഷന്റെ നടപടി നിയമ വിരുദ്ധമെന്നും ഭരണഘടനാ വിരുദ്ധമെന്നും സിപിഐഎം […]
November 19, 2025

ശബരിമലയില്‍ തിരക്ക് നിയന്ത്രണ വിധേയം; എന്‍ഡിആര്‍എഫിന്റെ ആദ്യസംഘം സന്നിധാനത്ത്

പത്തനംതിട്ട : ശബരിമലയില്‍ തിരക്ക് നിയന്ത്രണ വിധേയമാണെന്ന് അധികൃതര്‍. ഇന്നു നട തുറന്നത് മുതല്‍ ഭക്തര്‍ സുഗമമായി ദര്‍ശനം നടത്തുന്നുണ്ട്. സന്നിധാനത്തെ തിരക്ക് കണക്കിലെടുത്തു മാത്രമാണ് നിലക്കലില്‍ നിന്ന് പമ്പയിലേക്ക് തീര്‍ത്ഥാടകരെ കടത്തി വിടുന്നത്. ഭക്തരുടെ […]
November 19, 2025

സംസ്ഥാനത്ത് ഒറ്റപ്പെട്ട ശക്തമായ മഴക്കും കാറ്റിനും സാധ്യത; മത്സ്യബന്ധനത്തിന് വിലക്ക്

തിരുവനന്തപുരം : സംസ്ഥാനത്ത് മഴ ശക്തമാകുന്നു. ഒറ്റപ്പെട്ട ശക്തമായ മഴ തുടരുമെന്ന് കാലാവസ്ഥ വകുപ്പ് അറിയിച്ചു. ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിമിന്നലോട് കൂടിയ ശക്തമായ മഴയ്ക്കും മണിക്കൂറില്‍ 40 കിലോമീറ്റര്‍ വരെ വേഗതയില്‍ ശക്തമായ കാറ്റിനും സാധ്യതയുണ്ട്. കേരള […]