Kerala Mirror

September 8, 2024

ആഫ്രിക്കന്‍ രാജ്യത്തു നിന്നും ഇന്ത്യയിലെത്തിയ യുവാവിന് മങ്കിപോക്‌സ് ലക്ഷണം; നിരീക്ഷണത്തില്‍

ന്യൂഡല്‍ഹി : വിദേശത്തു നിന്ന് രാജ്യത്തെത്തിയ യുവാവിന് മങ്കിപോക്‌സ് ലക്ഷണം. ഇയാളുടെ സാംപിള്‍ അയച്ചിരിക്കുകയാണെന്നും, ആശങ്ക വേണ്ടെന്നും കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു. എംപോക്‌സ് പടര്‍ന്നു പിടിച്ച ആഫ്രിക്കന്‍ രാജ്യത്തു നിന്നും മടങ്ങിയെത്തിയ യുവാവിനാണ് രോഗബാധയുടെ ലക്ഷണം […]
September 8, 2024

സ്ത്രീകൾക്കും കുട്ടികൾക്കുമെതിരായ സൈബർ കുറ്റകൃത്യങ്ങളിലെ ഇടപെടൽ; കേരളത്തിന് കേന്ദ്ര പുരസ്കാരം

തിരുവനന്തപുരം : സൈബർ കുറ്റകൃത്യങ്ങൾ തടയുന്നതുമായി ബന്ധപ്പെട്ട് സംസ്ഥാന സർക്കാർ നടത്തി വരുന്ന ഇടപെടലുകൾക്ക് കേന്ദ്ര അം​ഗീകാരം. ഇന്ത്യൻ സൈബർ ക്രൈം കോർഡിനേഷൻ സെന്ററിന്റെ (I4C) ആദ്യ സ്ഥാപക ദിനാഘോഷത്തോടനുബന്ധിച്ച് കേന്ദ്ര ആഭ്യന്തര മന്ത്രാലയം പ്രഖ്യാപിച്ച […]
September 8, 2024

രഞ്ജിത്തിനെതിരായ ലൈംഗിക പീഡന പരാതി ബെംഗളൂരു പൊലീസിന് കൈമാറും

കോഴിക്കോട് : സംവിധായകന്‍ രഞ്ജിത്തിനെതിരായ ലൈംഗികാതിക്രമ പരാതി ബെംഗളൂരു പൊലീസിന് കൈമാറും. ലൈംഗികമായി പീഡിപ്പിച്ചു എന്നു ചൂണ്ടിക്കാട്ടി കോഴിക്കോട് മാങ്കാവ് സ്വദേശിയായ യുവാവ് നല്‍കിയ പരാതിയാണ് ബംഗളൂരു പൊലീസിന് കൈമാറുന്നത്. കോഴിക്കോട് കസബ പൊലീസാണ് നേരത്തെ […]
September 8, 2024

ശമ്പളപരിഷ്‌കരണവും ബോണസ് വര്‍ധനയും അംഗീകരിച്ചു; എയര്‍ ഇന്ത്യ കരാര്‍ ജീവനക്കാരുടെ സമരം അവസാനിപ്പിച്ചു

തിരുവനന്തപുരം : തിരുവനന്തപുരം വിമാനത്താവളത്തിലെ എയര്‍ ഇന്ത്യ സാറ്റ്‌സ് കരാര്‍ ജീവനക്കാരുടെ സമരം അവസാനിപ്പിച്ചു. ശമ്പള പരിഷ്‌കരണം നടപ്പാക്കാമെന്ന് മാനേജ്‌മെന്റ് സമ്മതിച്ചതോടെയാണ് സമരം അവസാനിച്ചത്. ബോണസ് വര്‍ധിപ്പിക്കാനും തീരുമാനമായിട്ടുണ്ട്. തിരുവനന്തപുരം വിമാനത്താവളത്തിലെ ഒരുപറ്റം ജീവനക്കാരുടെ സമരം […]
September 8, 2024

വെനിസ്വേലയുടെ പ്രതിപക്ഷ നേതാവ് രാജ്യം വിട്ടു, അഭയം നല്‍കുമെന്ന് സ്‌പെയിന്‍

കാരക്കാസ് : വെനിസ്വേലയുടെ പ്രതിപക്ഷ നേതാവ് എഡ്മുണ്ടോ ഗോണ്‍സാലസ് രാജ്യം വിട്ടു. ജൂലൈയില്‍ നടന്ന പ്രസിഡന്റ് തെരഞ്ഞെടുപ്പ് ഫലം അട്ടിമറിച്ചെന്ന് ആരോപിച്ച് വെനിസ്വേലന്‍ സര്‍ക്കാര്‍ ഗോണ്‍സാലസിനെതിരെ അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചിരുന്നു. ഗൂഢാലോചന, വ്യാജരേഖ ചമക്കല്‍ തുടങ്ങിയ […]
September 8, 2024

പൂരം വിവാദം അന്വേഷിക്കേണ്ടത് സർക്കാർ; എഡിജിപിയെ സംരക്ഷിക്കേണ്ട ആവശ്യമില്ലെന്നും എൽഡിഎഫ് കൺവീനർ

തിരുവനന്തപുരം: എഡിജിപി ആർഎസ്എസ് കൂടിക്കാഴ്ചയെ തുടർന്ന് ഉയർന്നുവരുന്ന അടിസ്ഥാനരഹിതമായ ആരോപണങ്ങൾ സിപിഎമ്മിനെ ബാധിക്കുന്നതല്ലെന്ന് എൽഡിഎഫ് കൺവീനർ ടി.പി രാമകൃഷ്ണൻ. എഡിജിപി സിപിഎമ്മിൻ്റെയോ എൽഡിഎഫിൻെയോ പ്രതിനിധിയല്ല. അദ്ദേഹം സർക്കാർ ഉദ്യോഗസ്ഥനാണ് . അതിന്റെ പേരിൽ സർക്കാരിനെ ഉലയ്ക്കാമെന്ന് […]
September 8, 2024

വീണ്ടും എച്ച് വണ്‍ എന്‍ വണ്‍ മരണം; കൊടുങ്ങല്ലൂരില്‍ 54കാരന്‍ മരിച്ചു

തൃശൂര്‍: തൃശൂരില്‍ എച്ച് വണ്‍ എന്‍ വണ്‍ ബാധിച്ച് ചികിത്സയിലായിരുന്ന 54കാരന്‍ മരിച്ചു. കൊടുങ്ങല്ലൂരിന് സമീപം ശ്രീനാരായണപുരം ശങ്കു ബസാര്‍ കൈതക്കാട്ട് അനില്‍ (54) ആണ് മരിച്ചത്. പനിയും ചുമയും ബാധിച്ച് ചികിത്സയിലായിരുന്ന അനിലിന് ഓഗസ്റ്റ് […]
September 8, 2024

പി.വി അൻവറിന്റെ സ്വർണക്കടത്ത് ആരോപണം: കരിപ്പൂരിൽ വിശദമായ പരിശോധനക്ക് പ്രത്യേക അന്വേഷണ സംഘം

മലപ്പുറം: മുൻ മലപ്പുറം എസ്.പിയുമായിരുന്ന സുജിത് ദാസിനെതിരെ സ്വർണക്കടത്തുമായി ബന്ധപ്പെട്ട് പി.വി അൻവർ ഉന്നയിച്ച ആരോപണങ്ങളിൽ വിശദമായ അന്വേഷണത്തിന് പ്രത്യേക അന്വേഷണ സംഘം. കരിപ്പൂരിലെ സ്വർണകടത്ത് വിശദമായി പരിശോധിക്കാനാണ് പ്രത്യേക അന്വേഷണ സംഘത്തിന്റെ തീരുമാനം. നികുതി […]
September 8, 2024

തിരുവനന്തപുരം വിമാനത്താവളത്തിൽ കരാർ ജീവനക്കാരുടെ സമരം; വിമാനങ്ങൾ വൈകുന്നു

തിരുവനന്തപുരം: തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളത്തില്‍ ഒരു വിഭാഗം ജീവനക്കാര്‍ നടത്തുന്ന പണിമുടക്ക് തുടരുന്നു. ഇന്നലെ രാത്രി തുടങ്ങിയ പ്രതിഷേധം തിരുവനന്തപുരം വിമാനത്താവളത്തിലെ സർവീസുകളെയും യാത്രക്കാരെയും ബാധിച്ചു. എയർ ഇന്ത്യ സാറ്റ്സിലെ ഗ്രൗണ്ട് ഹാൻഡ്‌ലിങ് വിഭാഗം കരാർ […]