Kerala Mirror

December 6, 2023

യുവ ഡോക്ടറുടെ ആത്മഹത്യ : ആരോപണവിധേയനായ ഡോക്ടർക്ക് എതിരെ കേസെടുത്തു

തിരുവനന്തപുരം : തിരുവനന്തപുരം മെഡിക്കല്‍ കോളജിലെ യുവ ഡോക്ടറെ ഫ്ലാറ്റില്‍ മരിച്ചനിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ ആരോപണവിധേയനായ ഡോ. ഇ എ റുവെയ്‌സിനെ പ്രതിചേര്‍ത്തു. ആത്മഹത്യ പ്രേരണ കുറ്റം, സ്ത്രീധന നിരോധന നിയമം എന്നിവ പ്രകാരമാണ് കേസെടുത്തത്.   […]
December 6, 2023

കേരളത്തിലെ സമാധാന അന്തരീക്ഷം തകര്‍ക്കാന്‍ കേന്ദ്രസര്‍ക്കാര്‍ ഗവര്‍ണറെ കരുവാക്കുന്നു : മുഖ്യമന്ത്രി

തൃശൂര്‍ : സമാധാന അന്തരീക്ഷം തകര്‍ക്കാന്‍ ഗവര്‍ണറെ കരുവാക്കിയുള്ള നീക്കം നല്ലതല്ലെന്ന് കേന്ദ്രസര്‍ക്കാര്‍ മനസ്സിലാക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഇരിങ്ങാലക്കുടയില്‍ നവകേരള സദസിന്റെ ഉദ്ഘാടനം നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി. സമാധാനാന്തരീക്ഷം തകര്‍ക്കലാണ് ഗവര്‍ണറുടെ ലക്ഷ്യം. വിദ്യാര്‍ഥികളെ […]
December 6, 2023

പാറശ്ശാലയില്‍ സ്‌കൂള്‍ ബസ് ഇടിച്ച് ബൈക്ക് യാത്രക്കാരിക്ക് ദാരുണാന്ത്യം

തിരുവനന്തപുരം : പാറശ്ശാലയില്‍ സ്‌കൂള്‍ ബസ് ഇടിച്ച് ബൈക്ക് യാത്രക്കാരിക്ക് ദാരുണാന്ത്യം. കൊല്ലങ്കോട് വെങ്കഞ്ഞി സ്വദേശിനി പത്മജ (46) ആണ് മരിച്ചത്.  പാറശ്ശാല ലോ കോളേജിന് സമീപം വൈകീട്ട് ഏഴരയോടെയായിരുന്നു അപകടം. മകള്‍ക്കൊപ്പം ഡോക്ടറെ കണ്ട് […]
December 6, 2023

യുവ ഡോക്ടറുടെ മരണം ; ആരോപണ വിധേയനായ ഭാരവാഹിയെ ഒഴിവാക്കി : പിജി ഡോക്ടര്‍മാരുടെ സംഘടന

തിരുവനന്തപുരം : തിരുവനന്തപുരം മെഡിക്കല്‍ കോളേജിലെ യുവ ഡോക്ടറെ ഫ്‌ലാറ്റില്‍ മരിച്ചനിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ ആരോപണവിധേയനായ ഭാരവാഹിയെ സ്ഥാനത്ത് നിന്ന് നീക്കി പിജി ഡോക്ടര്‍മാരുടെ സംഘടന. അന്വേഷണത്തില്‍ സുതാര്യത ഉറപ്പാക്കാനാണ് നടപടിയെന്ന്  കെഎംപിജിഎ അറിയിച്ചു.  സ്ത്രീധനം […]
December 6, 2023

നടിയെ ആക്രമിച്ച കേസ് : മെമ്മറി കാര്‍ഡിലെ ഹാഷ് വാല്യൂ മാറിയതില്‍ അന്വേഷണം ആവശ്യപ്പെട്ട് അതിജീവിത നല്‍കിയ ഹര്‍ജിയില്‍ വിധി നാളെ

കൊച്ചി : നടിയെ ആക്രമിച്ച കേസുമായി ബന്ധപ്പെട്ട് മെമ്മറി കാര്‍ഡിലെ ഹാഷ് വാല്യൂ മാറിയതില്‍ അന്വേഷണം ആവശ്യപ്പെട്ട് അതിജീവിത നല്‍കിയ ഹര്‍ജിയില്‍ വിധി നാളെ. കോടതിയുടെ പരിഗണനയില്‍ ഇരിക്കെ മെമ്മറി കാര്‍ഡ് പരിശോധിച്ചതിന് പിന്നില്‍ ആരാണ് […]
December 6, 2023

ദേശീയ ശക്തിക്ക് കരുത്തുപകരാന്‍ അമ്മമാരെ നിങ്ങൾ കൂടുതല്‍ കുഞ്ഞുങ്ങളെ പ്രസവിക്കണം ; കണ്ണീരോടെ അഭ്യര്‍ഥിച്ച് കിം ജോങ് ഉന്‍

പ്യോങ്യാങ് : രാജ്യത്തെ ജനനനിരക്ക് കുത്തനെ കുറയുന്ന സാഹചര്യത്തിന് പരിഹാരമെന്നോണം അമ്മമാരോട് കൂടുതല്‍ കുഞ്ഞുങ്ങളെ പ്രസവിക്കാന്‍ കണ്ണീരോടെ അഭ്യര്‍ഥിച്ച് ഉത്തരകൊറിയന്‍ ഭരണാധികാരി കിം ജോങ് ഉന്‍. കിം ജോങ് ഉന്‍ അപേക്ഷിക്കുന്നത് കണ്ട് സ്ത്രീകള്‍ ഒന്നടങ്കം […]
December 6, 2023

ട്രക്കിംഗിനിടെ ഉള്‍ക്കാട്ടില്‍ വിദ്യാര്‍ഥികള്‍ കുടുങ്ങിയ സംഭവം ; ടീം ലീഡര്‍ക്കെതിരെ കേസ് 

കൊല്ലം : ട്രക്കിംഗിനിടെ വിദ്യാര്‍ഥികളും അധ്യാപകരും അച്ചന്‍കോവിലില്‍ കാട്ടില്‍ കുടുങ്ങിയ സംഭവത്തില്‍ ടീം ലീഡര്‍ രാജേഷിനെതിരെ വനം വകുപ്പ് കേസെടുത്തു.  പ്രകൃതി പഠന ക്യാമ്പിന് നല്‍കിയ അനുമതിയുടെ മറവില്‍ രാജേഷ് സ്‌കൂള്‍ വിദ്യാര്‍ഥികള്‍ അടങ്ങുന്ന സംഘവുമായി […]
December 6, 2023

ഒറ്റ വിസയില്‍ ഗള്‍ഫ് രാജ്യങ്ങള്‍ സന്ദര്‍ശിക്കാന്‍ കഴിയുന്ന ഏകീകൃത ടൂറിസ്റ്റ് വിസയ്ക്ക് ജിസിസി അംഗീകാരം

റിയാദ് : വിനോദ സഞ്ചാരികള്‍ക്കും സന്ദര്‍ശകര്‍ക്കും ഒറ്റ വിസയില്‍ ഗള്‍ഫ് രാജ്യങ്ങള്‍ സന്ദര്‍ശിക്കാന്‍ കഴിയുന്ന ഏകീകൃത ടൂറിസ്റ്റ് വിസയ്ക്ക് ഗള്‍ഫ് സഹകരണ കൗണ്‍സില്‍(ജിസിസി) സുപ്രീം കൗണ്‍സിലിന്റെ അംഗീകാരം. ടൂറിസം മേഖലയിലുള്‍പ്പെടെ സഹകരണം വര്‍ധിപ്പിക്കുന്നതിനും ബന്ധം ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായാണ് നീക്കമെന്ന് […]
December 6, 2023

നവകേരള സദസ് : ചാലക്കുടി, അങ്കമാലി, ആലുവ, പറവൂര്‍ നിയോജക മണ്ഡലങ്ങളിലെ സ്‌കൂളുകള്‍ക്ക് നാളെ അവധി

കൊച്ചി : ചാലക്കുടി, അങ്കമാലി, ആലുവ, പറവൂര്‍ നിയോജക മണ്ഡലങ്ങളിലെ സ്‌കൂളുകള്‍ക്ക് നാളെ അവധി. നവകേരള സദസ് നടക്കുന്ന മണ്ഡലങ്ങളിലെ സ്‌കൂളുകള്‍ക്കാണ് അവധി പ്രഖ്യാപിച്ചത്. എറണാകുളം, വൈപ്പിന്‍, കൊച്ചി, കളമശേരി മണ്ഡലങ്ങളിലെ സ്‌കൂളുകള്‍ക്ക് വെള്ളിയാഴ്ചയും അവധി […]