പത്തനംതിട്ട : വെച്ചൂച്ചിറ പരുവയിൽ പെയിന്റ് തൊഴിലാളികളായ യുവാക്കള്‍ക്ക് ക്രൂരമര്‍ദനം. സ്കൂട്ടറിലെത്തിയ രണ്ടുപേര്‍ യുവാക്കളെ തടഞ്ഞ് നിര്‍ത്തി മര്‍ദിക്കുകയായിരുന്നു. യുവാക്കളെ ഇടിവള കൊണ്ട് മുഖത്തും ചെവിയിലും ക്രൂരമായി മർദിച്ചു. മർദനമേറ്റ യുവാവ് സ്കൂട്ടറിൽ നിന്നും റോഡിൽ വീണു.