ലോകം പുതുവർഷത്തെ ആവേശത്തോടെ വരവേറ്റു. പസഫിക് സമുദ്രത്തിലെ ദ്വീപ് രാജ്യമായ കിരിബാത്തിയിലാണ് ആദ്യം പുതുവർഷമെത്തിയത്. ന്യൂസിലൻഡും ആസ്ത്രേലിയയും ജപ്പാനും ചൈനയിലുമെല്ലാം പുതുവത്സരത്തെ വരവേറ്റു.
ഇന്ത്യൻ സമയം ഉച്ചയ്ക്ക് മൂന്നരയ്ക്ക് കിരിബാത്തി ദ്വീപിൽ പുതുവർഷം പിറന്നത്. നാലരയോടെ ന്യൂസിലൻഡിലും 2025 പിറന്നു. വൻ ആഘോഷത്തോടെയാണ് വെല്ലിങ്ടൺ നഗരം പുതുവർഷത്തെ വരവേറ്റത്. ആറരയോടെ ആസ്ത്രേലിയയിലെ സിഡ്നി നഗരവും പുതുവർഷത്തെ സ്വീകരിച്ചു. എട്ടരയോടെ ജപ്പാനും, ഒമ്പതരയോടെ ചൈനയും പുതുവർഷത്തെ വരവേറ്റു.
ഇന്ത്യൻ സമയം പുലർച്ച അഞ്ചരയോടെയാാണ് യു കെയിൽ പുതുവർഷമെത്തിയത്. രാവിലെ പത്തരയ്ക്കായിരിക്കും യുഎസിൽ പുതുവർഷമെത്തുക. ഏറ്റവും അവസാനം പുതുവർഷമെത്തുന്നത് അമേരിക്കയിലെ ജനവാസമില്ലാത്ത ബേക്കർ ദ്വീപ്, ഹൗലാൻഡ് ദ്വീപ് എന്നിവിടങ്ങളിലാണ്.
കേരളത്തിലും വലിയ ആഘോഷത്തോടെയാണ് ജനങ്ങൾ പുതുവർഷത്തെ വരവേറ്റത്. സംസ്ഥാനത്തെങ്ങും വിപുലമായ ആഘോഷ പരിപാടികൾ നടന്നു. കൊച്ചിയിൽ പാപാഞ്ഞിയെ കത്തിച്ചു. തിരുവനന്തപുരത്തും കോഴിക്കോടും ബീച്ചുകൾ കേന്ദ്രീകരിച്ചായിരുന്നു പ്രധാന ആഘോഷം.
കോഴിക്കോട്, ബിച്ചിലും മാനാഞ്ചിറയിലും കേന്ദ്രീകരിച്ചായിരുന്നു പ്രധാന ആഘോഷങ്ങൾ. തലസ്ഥാനത്തും നിരവധിയിടങ്ങളിലാണ് പുതുവത്സരാഘോഷ പരിപാടികൾ നടന്നത്.