ഇന്ത്യൻ വനിതാ ക്രിക്കറ്റിലെ സൂപ്പർ സ്റ്റാർ സ്മൃതി മന്ഥാന പ്രണയത്തിലെന്ന് റിപ്പോർട്ട്. ബോളിവുഡ് ഗായിക പലക് മുഛലിന്റെ സഹോദരന് പലാഷ് മുഛലാണ് സ്മൃതിയുടെ കാമുകന് എന്നാണ് റിപ്പോര്‍ട്ടുകളില്‍ പറയുന്നത്. പ്രൊഫഷണല്‍ ഗായകനും സംഗീത സംവിധായകനുമാണ് 27-കാരനായ പലാഷ്. സീഫൈവില്‍ സംപ്രേക്ഷണം ചെയ്ത അര്ഥ് എന്ന വെബ് സീരീസും പലാഷ് സംവിധാനം ചെയ്തിട്ടുണ്ട്.
രാജ്പാല് യാദവും റുബീന ദിലകും അഭിനയിച്ച ഈ ചിത്രത്തിലൂടെ മികച്ച നവാഗത സംവിധായകനുള്ള ദാദാ സാഹെബ് ഫാല്‍കെ പുരസ്കാരവും പലാഷ് നേടിയിട്ടുണ്ട്. നാല് ദിവസം മുമ്പ് സ്മൃതിക്കൊപ്പമുള്ള ചിത്രം ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ച് പലാഷ് കുറിച്ചത് ‘4’ എന്നാണ്. ഇതിന് താഴെ ജെമീമ റോഡ്രിഗസ് ഉള്‍പ്പെടെയുള്ള ഇന്ത്യന്‍ താരങ്ങള്‍ കമന്റ് ചെയ്തിട്ടുണ്ട്. ഇരുവരും തമ്മിലുള്ള പ്രണയം തുടങ്ങിയിട്ട് നാല് വര്‍ഷമായി എന്നതാണ് പലാഷ് ഈ പോസ്റ്റ്കൊണ്ട് ഉദ്ദേശിച്ചതെന്നും ആരാധകര്‍ പറയുന്നു.
നേരത്തേയും ഇരുവരും ഒരുമിച്ചുള്ള ചിത്രങ്ങള്‍ പങ്കുവെച്ചിട്ടുണ്ട്. പലാഷിന്റെ പിറന്നാള്‍ ആഘോഷത്തിനെത്തിയ സ്മൃതിയുടെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. സ്മൃതിപലാഷ് എന്ന പേരില്‍ ഒരു ഇന്‍സ്റ്റഗ്രാം അക്കൗണ്ടും നിലവിലുണ്ട്. ഇരുവരും ഒരുമിച്ചുള്ള ചിത്രങ്ങളും ഒരുമിച്ചുപോയ യാത്രയില്‍ നിന്നെടുത്ത ചിത്രങ്ങളുമെല്ലാം ഇതില്‍ പോസ്റ്റ് ചെയ്തിട്ടുണ്ട്. എന്നാല്‍ സ്മൃതിയുടെ ആരാധകരാണ് ഈ അക്കൗണ്ടിന് പിന്നില്‍ എന്നാണ് വിവരം.