ഹൊനലുലു : പ്രമുഖ വിനോദസഞ്ചാര കേന്ദ്രമായ ഹവായിലെ മൗയി ദ്വീപിൽ കാട്ടുതീ പടരുന്നു. ആറ് പേർ മരിക്കുകയും നിരവധി പേർക്ക് പരിക്കേൽക്കുകയും ചെയ്തു. പസഫിക് സമുദ്രത്തിൽ ശക്തിയേറിയ കാറ്റുവീശുന്നതിനാൽ തീയണയ്ക്കല്‍ പ്രയാസമാണെന്ന് അധികൃതർ അറിയിച്ചു. മൗയിയിൽ പല മേഖലകളിലും വൈദ്യുതി പൂര്‍ണമായി തടസപ്പെട്ടു. നൂറിലേറെ അഗ്നിരക്ഷാസേനാംഗങ്ങള്‍ തീകെടുത്താന്‍ ശ്രമിക്കുകയാണ്. വിനോദസഞ്ചാരികൾ ഉൾപ്പെടെ ആയിരക്കണക്കിനു ആളുകളെ ഒഴിപ്പിച്ചു. മരണസംഖ്യ ഉയർന്നേക്കുമെന്നാണ് അധികൃതർ മുന്നറിയിപ്പ് നൽകുന്നത്. കാട്ടുതീയുടെ പശ്ചാത്തലത്തിൽ മൗയിലേക്ക് ആളുകൾ വരുന്നത് ഒഴിവാക്കണമെന്ന് അധികൃതർ അറിയിച്ചു. മൗയിയുടെ അയൽ ദ്വീപായ ബിഗ് ഐലൻഡിലെ പലയിടങ്ങളിലും തീപിടർന്നിട്ടുണ്ട്.