പോര്‍ട്ട് ഓഫ് സ്പെയിന്: അന്താരാഷ്ട്ര ക്രിക്കറ്റിലെ അഞ്ഞൂറാം മത്സരത്തിനിറങ്ങിയ വിരാട് കോഹ്ലി മറ്റൊരു നാഴികകല്ല് കൂടി പിന്നിട്ടു.രാജ്യന്തര ക്രിക്കറ്റിൽ എല്ലാ ഫോര്‍മാറ്റിലുമായി ഏറ്റവുമധികം റൺസ് നേടുന്ന അഞ്ചാമത്തെ താരമായി കോഹ്ലി മാറി. ദക്ഷിണാഫ്രിക്കൻ താരം ജാക് കാലിസിനെയാണ് കോഹ്ലി മറികടന്നത്.
വെസ്റ്റ് ഇൻഡീസിനെതിരായ രണ്ടാം ക്രിക്കറ്റ് ടെസ്റ്റിന്റെ ഒന്നാം ഇന്നിംഗ്സിൽ വ്യക്തിഗത സ്കോർ 74ൽ എത്തിയതോടെയാണ് കോഹ്ലി ഈ നേട്ടത്തിലെത്തിയത്. നിലവിൽ 559 ഇന്നിംഗ്സുകളിൽ 25,548 റൺസാണ് കോഹ്ലിക്കുള്ളത്. 25534 റൺസാണ് കാലിസിന്റെ സമ്പാദ്യം. ശ്രീലങ്കൻ താരം മഹേള ജയവർധന (25,957 റൺസ് ) ഇനി കോഹ്ലിക്ക് മുന്നിലുള്ളത്. 34,357 റൺസുമായി ഇതിഹാസ താരം സച്ചിൻ ടെണ്ടുൽക്കറാണ് റൺവേട്ടക്കാരുടെ പട്ടികയിൽ ഒന്നാമത്.കുമാർ സംഗക്കാര , റിക്കി പോണ്ടിങ്ങ് എന്നിവരാണ് സച്ചിന് പിന്നിൽ