വെങ്കട്ട് പ്രഭു സംവിധാനം ചെയ്യുന്ന ‘ദി ഗ്രേറ്റസ്റ്റ് ഓഫ് ഓള് ടൈം’ (ദ ഗോട്ട്) ചിത്രത്തിന്റെ റിലീസ് പ്രഖ്യാപിച്ചു. സെപ്തംബര്‍ 5നാണ് ഗോട്ട് ലോകവ്യാപകമായി പ്രദര്‍ശനത്തിനെത്തുന്നത്. വിനായക ചതുര്‍ഥിയോട് അനുബന്ധിച്ചാണ് റിലീസ്. യുവന് ശങ്കര്‍ രാജയാണ് സംഗീതം. മീനാക്ഷി ചൗധരി, പ്രശാന്ത്, പ്രഭുദേവ, ജയറാം, സ്നേഹ തുടങ്ങിയവരും ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.
‘ഗോട്ടി’ന് ശേഷം ഒരു സിനിമ കൂടി ചെയ്താണ് വിജയ് അഭിനയം അവസാനിപ്പിക്കുന്നത്. വിജയിന്റെ അവസാന ചിത്രത്തെക്കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ പുറത്തുവന്നിട്ടില്ല. എച്ച് വിനോദ് ആയിരിക്കും ചിത്രത്തിന്റെ സംവിധായകനെന്ന് സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ടുകളുണ്ട്. തെലുങ്കു സിനിമയിലെ പ്രമുഖ നിര്‍മാണ കമ്പനിയായിരിക്കും നിര്‍മാതാക്കള്‍. ചിത്രത്തിനായി വിജയ് റെക്കോർഡ് പ്രതിഫലം വാങ്ങുമെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍. 250 കോടിയോളമാണ് വിജയിക്ക് നല്‍കുക. ഇതോടെ ഇന്ത്യയിലെ ഏറ്റവും പ്രതിഫലം വാങ്ങുന്ന അഭിനേതാവെന്ന ബോളിവുഡ് താരം ഷാരൂഖ് ഖാന്റെ റെക്കോർഡ് വിജയ് മറികടക്കും.