U.S. President Donald Trump holds a campaign rally in Sunrise, Florida, U.S., November 26, 2019. REUTERS/Yuri Gripas
ഇസ്ലാമാബാദ് : പാകിസ്ഥാനുള്ള വിദേശ സഹായം താല്‍ക്കാലികമായി യുഎസ് നിര്‍ത്തിവെച്ചു. പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് പുറപ്പെടുവിച്ച എക്സിക്യൂട്ടീവ് ഉത്തരവിനെത്തുടര്‍ന്നുള്ള പുനരാലോചനയുടെ ഭാഗമായാണ് നടപടി.
ഈ തീരുമാനത്തിന്റെ ഫലമായി ഊര്‍ജമേഖലയുമായി ബന്ധപ്പെട്ട് അഞ്ച് പദ്ധതികളും നിലച്ചുവെന്നാണ് വിവരം. പാകിസ്ഥാനിലെ യുണൈറ്റഡ് സ്റ്റേറ്റ്സ് ഏജന്‍സി ഫോര്‍ ഇന്റര്‍നാഷണല്‍ ഡെവലപ്മെന്റ് പദ്ധതികള്‍ ഇതോടെ നിര്‍ത്തി വെച്ചു. സാമ്പത്തിക വളര്‍ച്ചയുമായി ബന്ധപ്പെട്ട നാല് പദ്ധതികള്‍ക്കും തിരിച്ചടി നേരിട്ടു.
ആരോഗ്യം, കൃഷി, ഉപജീവനം, ഭക്ഷ്യസുരക്ഷ, വെള്ളപ്പൊക്കം, കാലാവസ്ഥ, വിദ്യാഭ്യാസം എന്നിവയുമായി ബന്ധപ്പെട്ട നിരവധി പദ്ധതികളെ യുഎസ് നീക്കം ബാധിക്കുമെന്നാണ് വിദഗ്ധരുടെ അഭിപ്രായം. പദ്ധതികളില്‍ ചിലത് നിലയ്ക്കാനുള്ള സാധ്യതയുമുണ്ട്. ട്രംപിന്റെ നടപടി പാകിസ്ഥാനിലെ ഉദ്യോഗസ്ഥര്‍ സ്ഥിരീകരിച്ചിട്ടില്ല. പാകിസ്ഥാന് വരാനിടയുള്ള നഷ്ടം എത്രയെന്നതിലും വ്യക്തതയില്ല.