സ്റ്റോക്ക്ഹോം: 2024ലെ വൈദ്യശാസ്ത്ര നൊബേൽ പുരസ്കാരം പ്രഖ്യാപിച്ചു. അമേരിക്കൻ ജീവശാസ്ത്രജ്ഞരായ വിക്ടർ ആർ ആംബ്രോസിനും ഗാരി ബ്രൂസ് റൂവ്കുനിനുമാണു പുരസ്കാരം. മൈക്രോ ആർഎൻഎയുടെ കണ്ടുപിടിത്തത്തിനാണ് അംഗീകാരം.
മസാച്യുസെറ്റ്സിലെ വോർസെസ്റ്ററിലെ യൂനിവേഴ്സിറ്റി ഓഫ് മസാച്യുസെറ്റ്സ് മെഡിക്കൽ സ്കൂളിൽ പ്രൊഫസറാണ് വിക്ടർ ആംബ്രോസ്. ആദ്യത്തെ മൈക്രോ ആർഎൻഎ കണ്ടെത്തിയയാളാണ് ഇദ്ദേഹം.മസാച്യുസെറ്റ്സ് ജനറൽ ഹോസ്പിറ്റലിൽ മോളിക്യുലർ ബയോളജിസ്റ്റാണ് ഗാരി റൂവ്കുൻ. ബോസ്റ്റണിലെ ഹാർവാർഡ് മെഡിക്കൽ സ്കൂളിൽ ജനിതകശാസ്ത്ര പ്രൊഫസറുമാണ്.