കീവ് : യുക്രെയ്നിലെ ഖാർകീവ് മേഖലയിൽ റഷ്യയുടെ മിസൈൽ ആക്രമണം. പെർവോമൈസ്കി പട്ടണത്തിലെ ജനവാസ മേഖലയിലുണ്ടായ ആക്രമണത്തിൽ കുട്ടികൾ അടക്കം 43 പേർക്ക് പരിക്കേറ്റതായി അധികൃതർ അറിയിച്ചു. പ്രദേശിക സമയം ഉച്ചയ്ക്ക് ഒന്നരയ്ക്കായിരുന്നു ആക്രമണം. ഒരു പാർപ്പിട സമുച്ചയത്തിന്റെ കാർ പാർക്കിംഗ് ഏരിയയിലാണ് മിസൈൽ പതിച്ചത്. പരിക്കേറ്റവരിൽ ഒരു വയസുകാരനും 10 മാസം പ്രായമുള്ള കുട്ടിയുമുണ്ടെന്ന് റിപ്പോർട്ട് .പാർപ്പിട സമുച്ചയങ്ങൾ ലക്ഷ്യമിടുന്നത് റഷ്യയിൽ നിന്നുള്ള മറ്റൊരു യുദ്ധക്കുറ്റത്തിന് തുല്യമാണെന്ന് യുക്രെയ്നിയൻ പ്രോസിക്യൂട്ടർ ജനറൽ ആൻഡ്രി കോസ്റ്റിൻ പറഞ്ഞു.