കെയ്റോ : ആഫ്രിക്കയിൽ നിന്നുള്ള കുടിയേറ്റക്കാരുമായി സഞ്ചരിച്ച നാല് ബോട്ടുകൾ കടലിൽ മുങ്ങി രണ്ടുപേർ മരിച്ചു. 186 പേരെ കാണാതായി. യെമൻ തീരത്തിന് സമീപം വ്യാഴാഴ്ച വൈകീട്ടാണ് രണ്ട് ബോട്ടുകൾ മറിഞ്ഞതെന്ന് അന്താരാഷ്ട്ര കുടിയേറ്റ സംഘടന അറിയിച്ചു.
രണ്ട് ബോട്ട് ജീവനക്കാരെ രക്ഷിച്ചു. എന്നാൽ, 181 കുടിയേറ്റക്കാരെയും അഞ്ച് യെമനി ജീവനക്കാരെയും കാണാതായി. ജിബൂട്ടിക്ക് സമീപമാണ് മറ്റ് രണ്ട് ബോട്ടുകൾ അപകടത്തിൽപെട്ടത്.
ഈ അപകടത്തിൽ രണ്ട് കുടിയേറ്റക്കാരുടെ മൃതദേഹങ്ങൾ കണ്ടെടുത്തു. ബോട്ടിലുണ്ടായിരുന്ന മറ്റുള്ളവരെ രക്ഷിക്കാനായി.