കെര്‍മാന്‍ : ഇറാനില്‍ ഇരട്ട സ്ഫോടനത്തില്‍ 73 പേര് കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ട്. ഇറാനിയന്‍ ജനറല്‍ ഖാസിം സുലൈമാനിയുടെ ശവകുടീരത്തിന് സമീപമായിരുന്നു സ്ഫോടനമുണ്ടായത്. 171 പേര്‍ക്ക് സ്ഫോടനത്തില്‍ പരിക്കേറ്റു.
ഖാസിം സുലൈമാനിയുടെ നാലാം ചരമവാര്‍ഷികത്തിന്റെ ഭാഗമായി നൂറുകണക്കിന് പേരാണ് എത്തിയിരുന്നത്. ചടങ്ങുകളുടെ ഭാഗമായി ശവകുടീരത്തിലേക്ക് പദയാത്ര നടത്തുന്നതിനിടെയാണ് സ്ഫോടനമുണ്ടായത്. കെര്‍മാനിലെ സാഹെബ് അല്‍ സമാന് പള്ളിക്ക് സമീപത്തുവച്ചായിരുന്നു സ്ഫോടനം. ഒരേ സമയത്തായിരുന്നു ഇരട്ട സ്ഫോടനം നടന്നത്.
ഭീകരാക്രമണമാണ് നടന്നതെന്ന് കെര്‍മാന്‍ ഡെപ്യൂട്ടി ഗവര്‍ണര്‍ പറഞ്ഞു. പുറത്തുവരുന്ന വിഡിയോയില്‍ നിരവധി മൃതദേഹങ്ങള്‍ റോഡില്‍ ചിതറിക്കിടക്കുന്നത് കാണാം.
2020ലാണ് യുഎസ് ഡ്രോണ്‍ ആക്രമണത്തില്‍ സുലൈമാനി കൊല്ലപ്പെടുന്നത്. ഇറാനിലെ ശക്തനായ നേതാവായിരുന്നു അദ്ദേഹം. യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ നിര്‍ദേശപ്രകാരമായിരുന്നു കൊലപാതകം നടന്നത്.