U.S. President Donald Trump holds a campaign rally in Sunrise, Florida, U.S., November 26, 2019. REUTERS/Yuri Gripas
വാഷിംഗ്ടൺ ഡിസി : 2020-ലെ അമേരിക്കൻ പ്രസിഡന്റ് തെരഞ്ഞെടുപ്പ് അട്ടിമറിക്കാൻ ശ്രമിച്ച കേസിൽ മുൻ പ്രസിഡന്റ് ഡോണൾഡ് ട്രംപിനെതിരെ ക്രിമിനൽ കുറ്റങ്ങൾ ചുമത്തി. രാജ്യത്തെ കബളിപ്പിക്കൽ, ഗൂഢാലോചന ഉൾപ്പെടെയുള്ള ഗുരുതരമായ നാല് വകുപ്പുകളാണ് ട്രംപിനെതിരെ ചുമത്തിയിരിക്കുന്നത്. 2021 ജനുവരി ആറിന് യുഎസ് ക്യാപിറ്റോളിൽ നടന്ന കലാപവുമായി ബന്ധപ്പെട്ട അന്വേഷണത്തിലാണ് ട്രംപ് കുറ്റക്കാരനെന്ന് കണ്ടെത്തിയത്. പരമാവധി 20 വർഷം വരെ തടവുശിക്ഷ ലഭിക്കാവുന്ന കുറ്റങ്ങളാണ് ചുമത്തിയത്. അടുത്ത ദിവസം ഹാജരാകണമെന്ന് ട്രംപിന് ഫെഡറൽ കോടതി നിർദേശം നൽകിയിട്ടുണ്ട്. യു എസ് നീതിന്യായ വകുപ്പ് നിയമിച്ച സ്പെഷ്യൽ കൗൺസിൽ ജാക്ക് സ്മിത്താണ് അന്വേഷണത്തിന് നേതൃത്വം നൽകിയത്. അഭിഭാഷകർ, നീതിന്യായവകുപ്പ് ഉദ്യോഗസ്ഥർ എന്നിവരുൾപ്പെടെ പേര് ചേർക്കാത്ത ആറ് പേരെ കൂടി 45 പേജുള്ള കുറ്റപത്രത്തിൽ പരാമർശിക്കുന്നുണ്ട്.