

തിരുവനന്തപുരം : തിരുവനന്തപുരം സെന്‍ട്രല്‍ – കന്യാകുമാരി പാതയില്‍ ഇരണിയല്‍, നാഗര്‍കോവില്‍ ടൗണ്‍ സ്റ്റേഷനുകള്‍ക്കിടയില്‍ പുതിയ വൈദ്യുതീകരിച്ച ഇരട്ടപ്പാത പ്രവര്‍ത്തനസജ്ജമാക്കുന്നതിന്റെ ഭാഗമായി ട്രെയിന്‍ സര്‍വീസുകളില്‍ ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തി.
പൂര്‍ണമായി റദ്ദാക്കുന്നവ – ഇന്ന്: 16729 മധുര – പുനലൂര്‍ എക്സ്പ്രസ്., നാളെയും മറ്റന്നാളും: 56305 നാഗര്‍കോവില്‍ – തിരുവനന്തപുരം നോര്‍ത്ത് പാസഞ്ചര്‍, 56310 തിരുവനന്തപുരം നോര്‍ത്ത് – നാഗര്‍കോവില്‍ പാസഞ്ചര്‍, 56306 തിരുവനന്തപുരം നോര്‍ത്ത് – നാഗര്‍കോവില്‍ പാസഞ്ചര്‍, 56309 നാഗര്‍കോവില്‍ – തിരുവനന്തപുരം നോര്‍ത്ത് പാസഞ്ചര്‍, 56705 പുനലൂര്‍ – കന്യാകുമാരി പാസഞ്ചര്‍, 56706 കന്യാകുമാരി – പുനലൂര്‍ പാസഞ്ചര്‍, 66306 കൊല്ലം – കന്യാകുമാരി മെമു, 66305 കന്യാകുമാരി – കൊല്ലം മെമു, 16730 പുനലൂര്‍ – മധുര എക്സ്പ്രസ്, 56101 നാഗര്‍കോവില്‍ – കൊല്ലം പാസഞ്ചര്‍, 56102 കൊല്ലം – നാഗര്‍കോവില്‍ പാസഞ്ചര്‍.
ഭാഗികമായി റദ്ദാക്കുന്നവ -നാളെ നാഗര്‍കോവിലില്‍ നിന്നു പുറപ്പെടേണ്ട നാഗര്‍കോവില്‍ – ഷാലിമാര്‍ ഗുരുദേവ് സൂപ്പര്‍ഫാസ്റ്റ് എക്സ്പ്രസ് (12659) തിരുവനന്തപുരം സെന്‍ട്രലില്‍ നിന്ന് സര്‍വീസ് ആരംഭിക്കും.
നാളെയും 30, 31 തീയതികളിലും കന്യാകുമാരിയില്‍ നിന്നു പുറപ്പെടേണ്ട കന്യാകുമാരി – പുണെ ജയന്തി എക്സ്പ്രസ് (16382) തിരുവനന്തപുരം സെന്‍ട്രലില്‍ നിന്നു സര്‍വീസ് ആരംഭിക്കും.
26, 27, 28 തീയതികളില്‍ പുണെ ജങ്ഷനില്‍ നിന്നു പുറപ്പെട്ട പുണെ – കന്യാകുമാരി ജയന്തി എക്സ്പ്രസ് (16381), 26ന് ഗാന്ധിധാം ജംക്ഷനില്‍ നിന്നു പുറപ്പെട്ട ഗാന്ധിധാം – നാഗര്‍കോവില്‍ പ്രതിവാര എക്സ്പ്രസ് (16335), ഇന്നലെയും
ഇന്നും നാളെയും മംഗളൂരു സെന്‍ട്രലില്‍ നിന്ന് സര്‍വീസ് ഉള്ള മംഗളൂരു – കന്യാകുമാരി പരശുറാം എക്സ്പ്രസ് (16649) എന്നിവ തിരുവനന്തപുരം സെന്‍ട്രലില്‍ യാത്ര അവസാനിപ്പിക്കും.
ഇന്നും നാളെയും 30നും കന്യാകുമാരിയില്‍ നിന്ന് പുറപ്പെടേണ്ട കന്യാകുമാരി – മംഗളൂരു പരശുറാം എക്സ്പ്രസ് (16650) കന്യാകുമാരിക്കും തിരുവനന്തപുരം സെന്‍ട്രലിനും ഇടയില്‍ ഭാഗികമായി റദ്ദാക്കി. ഈ ട്രെയിന്‍ തിരുവനന്തപുരം സെന്‍ട്രലില്‍ നിന്ന് നിശ്ചിത സമയത്ത് സര്‍വീസ് ആരംഭിക്കും.
ഇന്നലെയും ഇന്നും നാളെയും മംഗളൂരു സെന്‍ട്രലില്‍ നിന്ന് സര്‍വീസ് നടത്തുന്ന മംഗളൂരു – തിരുവനന്തപുരം സെന്‍ട്രല്‍ ഏറനാട് എക്സ്പ്രസ് (16605) കൊല്ലം ജംക്ഷനില്‍ യാത്ര അവസാനിപ്പിക്കും.
കൊല്ലം ജംക്ഷനും തിരുവനന്തപുരം സെന്‍ട്രലിനും ഇടയില്‍ സര്‍വീസ് റദ്ദാക്കി.
ഇന്നും നാളെയും 30നും തിരുവനന്തപുരം സെന്‍ട്രലില്‍ നിന്ന് പുറപ്പെടേണ്ട തിരുവനന്തപുരം സെന്‍ട്രല്‍ – മംഗളൂരു ഏറനാട് എക്സ്പ്രസ് (16606) കൊല്ലം ജങ്ഷനില്‍ നിന്ന് നിശ്ചിത സമയത്ത് സര്‍വീസ് ആരംഭിക്കും. തിരുവനന്തപുരം സെന്‍ട്രലിനും കൊല്ലത്തിനും ഇടയില്‍ സര്‍വീസ് റദ്ദാക്കി.
30ന് തിരുച്ചിറപ്പള്ളി ജങ്്ഷനില്‍ നിന്ന് പുറപ്പെടുന്ന തിരുച്ചിറപ്പള്ളി – തിരുവനന്തപുരം ഇന്റര്‍സിറ്റി എക്സ്പ്രസ് (22627) തിരുനെല്‍വേലി ജംക്ഷനില്‍ യാത്ര അവസാനിപ്പിക്കും.
30ന് തിരുവനന്തപുരം സെന്‍ട്രലില്‍ നിന്ന് പുറപ്പെടേണ്ട തിരുവനന്തപുരം സെന്‍ട്രല്‍ – തിരുച്ചിറപ്പള്ളി ജങ്്ഷന് ഇന്റര്‍സിറ്റി എക്സ്പ്രസ് (22627) തിരുനെല്‍വേലി ജങ്്ഷനില്‍ നിന്ന് സര്‍വീസ് ആരംഭിക്കും. തിരുവനന്തപുരം സെന്‍ട്രലിനും തിരുനെല്‍വേലി ജങ്ഷനും ഇടയില്‍ സര്‍വീസ് ഭാഗികമായി റദ്ദാക്കിയിട്ടുണ്ട്.