ജറുസലേം: ഇസ്രയേലില്‍ സംഘടിപ്പിച്ച ഇലക്ട്രോണിക് മ്യൂസിക് ഫെസ്റ്റിവലിനെ കൊലക്കളമാക്കി ഹമാസ്. 260 മൃതദേഹങ്ങളാണ് ഇവിടെ നിന്ന് കണ്ടെത്തിയത്. നിരവധി പേരെ ഹമാസ് ബന്ദികളാക്കിയതായാണ് റിപ്പോര്‍ട്ടുകള്‍. മരണസംഖ്യ ഇനിയും ഉയര്‍ന്നേക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍.
ഗാസ മുനമ്പിന് സമീപത്തുള്ള റെയിമില്‍ നടന്ന യൂണിവേഴ്സോ പാരലെല്ലോ ഫെസ്റ്റിവലില്‍ ആയിരക്കണക്കിന് പേരാണ് പങ്കെടുത്തത്. ഫെസ്റ്റിവല്‍ വേദിക്ക് നേരെ ശനിയാഴ്ചയാണ് ഹമാസിന്റെ ആക്രമണമുണ്ടായത്. പുലര്‍ച്ചെ 6.30 നാണ് റോക്കറ്റ് ആക്രമണം നടക്കുന്നത്. തുടര്‍ന്ന് തോക്കുധാരികളായ ഒരു സംഘം സംഗീത പരിപാടിയിലേക്ക് എത്തി ആക്രമം നടത്തുകയായിരുന്നു.
കാറില്‍ രക്ഷപ്പെടാന്‍ ശ്രമിച്ച പലരേയും തടഞ്ഞു നിര്‍ത്തി വെടിവെച്ചതായാണ് ദൃക്സാക്ഷികള്‍ പറയുന്നത്. പരിപാടിക്കെത്തിയ നിരവധി പേരെ ഇനിയും കണ്ടെത്താനായിട്ടില്ല. അതിനിടെ ഇവിടെ നിന്നുള്ള ചില വിഡിയോകള്‍ പുറത്തുവന്നു. രക്ഷപ്പെട്ട് ഓടാന്‍ ശ്രമിക്കുന്നവരെ ഹമാസ് പിടിച്ചുകൊണ്ടുപോകുന്നതാണ് വിഡിയോയില്‍.