ഇസ്ലാമാബാദ്: മുന്‍ പാകിസ്ഥാന് പ്രധാനമന്ത്രി ഇമ്രാന് ഖാന്റെ ശിക്ഷ മരവിപ്പിച്ചു. തോഷഖാനാ അഴിമതി കേസില്‍ കുറ്റക്കാരനാണെന്ന് കണ്ടെത്തിയ വിചാരണ കോടതി, ഇമ്രാന് ഖാനെ മൂന്ന് വര്‍ഷം തടവിന് ശിക്ഷിച്ചിരുന്നു. ഇതാണ് ഇസ്ലാമാബാദ് ഹൈക്കോടതി താത്കാലികമായി മരവിപ്പിച്ചത്. ഇമ്രാന് ഉടന്‍ ജയില്‍ മോചിതനായേക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍.
വിചാരണ കോടതി വിധിക്കെതിരെ ഇമ്രാന് ഖാന് നല്കിയ അപ്പീലിലാണ് ഹൈക്കോടതി നടപടി. ചീഫ് ജസ്റ്റിസ് അമീര്‍ ഫറൂഖ് അടങ്ങുന്ന ഡിവിഷന് ബെഞ്ചാണ് ഇമ്രാന് ഖാന് അനുകൂലമായ വിധി പുറപ്പെടുവിച്ചത്.തോഷഖാനാ അഴിമതി കേസില്‍ ഓഗസ്റ്റ് അഞ്ചിനാണ് ഇമ്രാന് ഖാനെതിരായ വിധി വിചാരണ കോടതി പുറപ്പെടുവിച്ചത്. കേസില്‍ കുറ്റക്കാരനാണ് എന്ന് കണ്ടെത്തിയ വിചാരണ കോടതി ഇമ്രാന് ഖാനെ മൂന്ന് വര്‍ഷം തടവുശിക്ഷയ്ക്ക് വിധിക്കുകയായിരുന്നു. പ്രധാനമന്ത്രിയായിരിക്കേ ലഭിച്ച സമ്മാനങ്ങള്‍ അനധികൃതമായി വിറ്റുവെന്നതാണ് ഇമ്രാന് ഖാനെതിരായ കേസ്. ഇത്തരത്തില്‍ സമ്മാനങ്ങള്‍ വാങ്ങുമ്പോള്‍ വെളിപ്പെടുത്തണമെന്നാണ് നിയമം.