കീവ് : നാറ്റോ സഖ്യ രാഷ്ട്രങ്ങളുൾപ്പെടെ എതിര്‍പ്പ് വകവയ്ക്കാതെ നൂറിലേറെ രാജ്യങ്ങള്‍ നിരോധിച്ച മാരകായുധമായ ക്ലസ്റ്റർ ബോംബുകൾ ഉക്രെയിന്നല്കി അമേരിക്ക. ക്ലസ്റ്റർ ബോംബുകൾ ഉക്രയ്നിൽ എത്തിയതായി പെന്റഗൺ സ്ഥിരീകരിച്ചു. റഷ്യയ്ക്ക് എതിരെ ഇവ പ്രയോഗിക്കുമെന്ന് ഉക്രെയ്ന് പ്രസിഡന്റ് സെലന്‍സ്കി പ്രതികരിച്ചു.
റഷ്യക്കെതിരെ ക്ലസ്റ്റർ ബോംബുകൾ ഉപയോഗിക്കുന്നത് വന്‍ പ്രത്യാഘാതമുണ്ടാക്കുമെന്ന് ചൂണ്ടിക്കാട്ടി നാറ്റോ അംഗങ്ങളായ യുകെ, ക്യാനഡ, ന്യൂസിലൻഡ്, സ്പെയിൻ തുടങ്ങിയ രാജ്യങ്ങൾ യുഎസ് നീക്കത്തെ എതിർത്തിരുന്നു. സാധാരണ ജനങ്ങൾക്കും അപകടമുണ്ടാക്കും, പൊട്ടാത്ത ബോംബുകൾ വർഷങ്ങളോളം നിലത്ത് കിടക്കുകയും പിന്നീട് ഏതുസമയത്തും പൊട്ടിത്തെറിക്കും തുടങ്ങിയ കാരണങ്ങളാൽ നൂറി-ലേറെ രാജ്യങ്ങളിൽ ക്ലസ്റ്റർ ബോംബ് നിരോധിച്ചിട്ടുണ്ട്.