മനില : ഫിലിപ്പീന്‍സില്‍ അതിതീവ്ര ഭൂകമ്പം. ശനിയാഴ്ച മിന്‍ഡനാവോ ദ്വീപിലാണ് ഭൂകമ്പമുണ്ടായത്. റിക്ടര്‍ സ്കെയ്ലില്‍ 7.6 തീവ്രത രേഖപ്പെടുത്തിയതായി യൂറോപ്യന്‍ – മെഡിറ്ററേനിയന്‍ സീസ്മോളജിക്കല്‍ സെന്റർ വ്യക്തമാക്കി. നാശനഷ്ടങ്ങളേക്കുറിച്ച് റിപ്പോർട്ട് വന്നിട്ടില്ല.
ഭൂകമ്പത്തെ തുടർന്ന് സുനാമി മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. ഫിലീപ്പിൻസ്, ജപ്പാൻ, ഇന്തോനീഷ്യ, മലേഷ്യ തീരങ്ങളിലാണ് സുനാമി മുന്നറിയിപ്പുള്ളത്. ഫിലിപ്പീൻസ് തീരത്ത് മൂന്ന് മീറ്റർ വരെ ഉയരത്തിൽ തിരമാലകൾക്ക് സാധ്യത. ഇന്ത്യയിൽ നിലവിൽ ആശങ്കപ്പെടേണ്ടതില്ല എന്നാണ് റിപ്പോർട്ടുകൾ.
കഴിഞ്ഞ മാസം 17ല്‍ ഫിലിപ്പീന്‍സില്‍ ഭൂകമ്പമുണ്ടായിരുന്നു. മിന്‍ഡാനാവോ മേഖലയിലുണ്ടായ ഭൂകമ്പത്തില്‍ എട്ട് പേര് കൊല്ലുപ്പെട്ടിരുന്നു.