വലെൻസിയ : യുറോപ്പ് ഇന്ന് വരെ സാക്ഷികളാവാത്ത പ്രകൃതി ദുരന്തത്തിനാണ് കഴിഞ്ഞ കുറച്ച് ദിവസങ്ങളിലായി സ്പെയിൻ അഭിമുഖീകരിക്കുന്നത്. ചുഴലിക്കാറ്റും വെള്ളപ്പെക്കവുമടക്കമുള്ള ദുരന്തത്തിൽ 158 പേരാണ് മരിച്ചത്. നിരവധി പേരെ കാണാതായി. ഇവർക്കായുള്ള തെരച്ചിൽ തുടരുകയാണ്.
കഴിഞ്ഞ 5 നൂറ്റാണ്ടിനിടെ യൂറോപ്പിലുണ്ടായ ഏറ്റവും വലിയ ദുരന്തമായാണ് ഇതിനെ കാണുന്നത്. ഒരു വർഷം ലഭിക്കേണ്ട മഴയാണ് വലെൻസിയ പ്രദേശത്ത് എട്ടുമണിക്കൂറിനിടെ പെയ്തത്. സ്പെയിനിന്റെ ആധുനിക ചരിത്രത്തിലെ വെള്ളപ്പൊക്കവുമായി ബന്ധപ്പെട്ട ഏറ്റവും വലിയ ദുരന്തമാണിതെന്നാണ് വിലയിരുത്തൽ.