സോൾ : ദക്ഷിണ കൊറിയൻ വിമാനാപകടത്തിൽ കൊല്ലപ്പെട്ടവരുടെ എണ്ണം 85 ആയി. 181 യാത്രക്കാരുമായി തായ്ലൻഡിന്റെ തലസ്ഥാനമായ ബാങ്കോക്കിൽനിന്ന് വരികയായിരുന്ന ജെജു എയർലൈന്റെ വിമാനമാണ് മുവാൻ എയർപോർട്ടിൽ ലാൻഡിങ്ങിനിടെ അപകടത്തിൽപ്പെട്ടത്. 6 ജീവനക്കാരും വിമാനത്തിലുണ്ടായിരുന്നു.
അപകടം പക്ഷിയിടിച്ചെന്നാണ് പ്രാഥമിക നിഗമനം. പ്രാദേശിക സമയം രാവിലെ 9 മണിയോടെ റൺവേയിൽനിന്നും തെന്നിമാറിയ വിമാനം മതിലിലിടിച്ചാണ് അപകടം. തീ അണച്ചതായി അഗ്നിശമനസേനാ അധികൃതർ അറിയിച്ചു. ഒട്ടേറെ പേരുടെ ആരോഗ്യ നില അതീവ ഗുരുതരമാണെന്നാണ് വിവരം. രണ്ടു ജീവനക്കാരെ രക്ഷിച്ചെന്ന് മുവാൻ ഫയർ അധികൃതർ അറിയിച്ചു.