ഒട്ടാവ : കാനഡയില്‍ ആള്‍ക്കുട്ടത്തിലേക്ക് വാഹനം പാഞ്ഞുകയറി അപകടം. നിരവധി പേര്‍ക്ക് ജീവന് നഷ്ടപ്പെട്ടു. കൃത്യമായ കണക്ക് പുറത്തുവന്നിട്ടില്ല. പരിക്കേറ്റവര്‍ ചികിത്സയിലാണ്.
കനേഡിയന്‍ തുറമുഖ നഗരമായ വാന്‍കൂവറില്‍ ഫിലിപ്പീനോ വിഭാഗത്തിന്റെ ഫുഡ് ഫെസ്റ്റ് നടക്കുന്നതിനിടെ ശനിയാഴ്ച രാത്രി എട്ടിനായിരുന്നു സംഭവം.
ഡ്രൈവറെ പോലീസ് കസ്റ്റഡിയിലെടുത്തു. സംഭവത്തില്‍ അന്വേഷണം പുരോഗമിക്കുകയാണെന്ന് പോലീസ് അറിയിച്ചു. എസ്യുവി ആണ് ആള്‍ക്കൂട്ടത്തിലേക്ക് പാഞ്ഞുകയറിയത്.