റിയാദ് : സൗദി അറേബ്യയിൽ ഒരാഴ്ചയ്ക്കിടെ 11,465 നിയമലംഘകർ പിടിയിലായി. ഇതിൽ 7,199 പേരും താമസ നിയമം ലംഘിച്ചവരാണ്. അനധികൃതമായി അതിർത്തി കടക്കാൻ ശ്രമിച്ചതിനു 2,882 പേരും തൊഴിൽ ലംഘനത്തിനു 1,384 പേരും പിടിയിലായി.
അനധികൃതമായി രാജ്യത്തേക്ക് പ്രവേശിക്കാൻ ശ്രമിച്ചതിനു 711 പേർ അറസ്റ്റിലായത്. ഇവരിൽ യമനികൾ 52 ശതമാനവും എത്യോപ്യക്കാർ 45 ശതമാനവും മറ്റു വിവിധ രാജ്യക്കാർ 14 ശതമാനവുമാണ്. 42 നിയമ ലംഘകർ സൗദി അറേബ്യയിൽ നിന്ന് പുറത്ത് കടക്കാൻ ശ്രമിച്ച് പിടിക്കപ്പെട്ടവരാണ്.