കീവ് : യുക്രെയ്നിൽ മിസൈൽ ആക്രമണം നടത്തി റഷ്യ. വടക്കുകിഴക്കൻ നഗരമായ സുമിയിൽ ആണ് റഷ്യ ആക്രമണം നടത്തിയത്.
ആക്രമണത്തിൽ 20 പേർ മരിച്ചതായി യുക്രെയ്ൻ അറിയിച്ചു. 83 പേർക്ക് പരിക്കേറ്റു. ഇന്ന് രാവിലെയാണ് ആക്രമണമുണ്ടായത്.
റഷ്യ ഭീകരത ആഗ്രഹിക്കുന്നുവെന്നാണ് യുക്രെയ്ൻ പ്രസിഡന്റ് വ്ളാദിമർ സെലൻസ്കി പ്രതികരിച്ചത്. സുമിയിൽ ബാലിസ്റ്റിക് മിസൈൽ ആക്രമണമാണ് റഷ്യ നടത്തിയത്.