കൊച്ചി: യുഎഇയില്‍ മഴയ്ക്ക് നേരിയ ശമനം. ദുബായ് എയര്‍പോര്‍ട്ട് ടെര്‍മിനല്‍ ഒന്ന് ഭാഗികമായി പ്രവര്‍ത്തനം തുടങ്ങി. എന്നാല്‍ കൊച്ചിയില്‍ നിന്നുള്ള വിമാന സര്‍വീസുകള്‍ സാധാരണ നിലയില്‍ ആയിട്ടില്ല. ബുധനാഴ്ച രാത്രി 10.20ന് കൊച്ചിയില്‍ നിന്ന് ദുബായിലേക്ക് പോകേണ്ടിയിരുന്ന സ്പൈസ് ജെറ്റ് വിമാനം പുറപ്പെട്ടില്ല. ഇന്ന് ഉച്ചയ്ക്ക് 12.15ന് പുറപ്പെടുമെന്നാണ് അധികൃതര്‍ പറയുന്നത്. രാവിലെ 10.30ന് ദുബായിലേക്ക് പുറപ്പെടേണ്ട എമിറേറ്റ്സ് വിമാനം ഉച്ചക്ക് 12.30ന് പുറപ്പെടുകയുള്ളൂവെന്ന് അധികൃതര്‍ അറിയിച്ചു.
വെെകിട്ട് 5.15ന് ദുബായിൽ നിന്നെത്തേണ്ട ഇൻഡിഗോ വിമാനവും പുലർച്ചെ 2.45ന് എത്തേണ്ട ഇൻഡിഗോയുടെ ദോഹ വിമാനവും റദ്ദാക്കി. പുലർച്ചെ 3.15ന് എത്തേണ്ടിയിരുന്ന എയർ അറേബ്യയുടെ ഷാർജ വിമാനവും റദ്ദാക്കി. തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളത്തിൽ ഷാർജയിലേക്കുള്ള എയർ അറേബ്യ വിമാനവും റദ്ദാക്കി.കൊച്ചിയിൽ നിന്നും പുറപ്പേടേണ്ട വിമാനങ്ങളും വൈകുകയാണ്. ഇന്നലെ രാത്രി 10.15ന് പുറപ്പേടേണ്ട സ്പൈസ് വിമാനം ഇനിയും പുറപ്പെട്ടില്ല. ഇന്ന് ഉച്ചക്ക് 12.15ന് പുറപ്പെടുമെന്നാണ് അധികൃതർ വ്യക്തമാക്കുന്നത്. രാവിലെ 10.30ന് പുറപ്പെടേണ്ട എമിറേറ്റ് വിമാനവും വൈകും. ഇത് 12.30ന് യാത്ര ആരംഭിക്കുമെന്നാണ് അധികൃതർ അറിയിക്കുന്നത്.
കനത്ത മഴ ദുബായ് വിമാനത്താവള ടെര്‍മിനലുകളില്‍ പ്രതിസന്ധിയുണ്ടാക്കിയതിന് പിന്നാലെയാണ് നടപടി. കഴിഞ്ഞ 75 വർഷത്തിനിടിയിൽ ദുബായ് സാക്ഷ്യംവഹിക്കാത്ത തരത്തിലുളള മഴയാണ്ദുബായിൽ ലഭിച്ചത് .കനത്ത മഴയുടെ ഭാഗമായി ദുബായിലെ വിമാനത്താവളം, മെട്രോ സ്റ്റേഷനുകൾ, മാളുകൾ, റോഡുകൾ, വ്യാപാര സ്ഥാനങ്ങൾ എന്നിവ വെളളത്തിനടിയിലായിട്ടുണ്ട്. ദുബായ് ഇന്റർനാഷണൽ എയർപോർട്ടിൽ 24 മണിക്കൂറിൽ 160 മില്ലിമീറ്റർ മഴ രേഖപ്പെടുത്തിയ കണക്കുകളും പുറത്തുവന്നിട്ടുണ്ട്.