


ന്യൂഡല്‍ഹി : ജെന്‍-സികളുടെ പ്രിയപ്പെട്ട ‘ഫിംഗര്‍ ഹാര്‍ട്ട്’ ആംഗ്യത്തിലൂടെ ഫ്രണ്ട്ഷിപ്പ് ഡേ ആശംസ പങ്കുവെച്ച് ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി. കൊറിയന്‍ ഫിംഗര്‍ ഹാര്‍ട്ടിന്റെ അര്‍ഥം അടുത്തിടെയാണ് താന്‍ മനസ്സിലാക്കിയതെന്ന കുറിപ്പോടെയാണ് രാഹുലിന്റെ ഇന്‍സ്റ്റഗ്രാം പോസ്റ്റ്.
‘ഇപ്പോഴും ഒരു വിദ്യാര്‍ഥിയാണ്, ദിവസവും പുതിയ എന്തെങ്കിലും പഠിച്ചുകൊണ്ടിരിക്കുന്നു. ഇന്നത്തെ പാഠം: ഇന്ന് സൗഹൃദദിനമാണ്, കൂടാതെ ഈ ചിഹ്നം ഒരു ഹൃദയമാണ്. എല്ലാവര്ക്കും ഫ്രണ്ട്ഷിപ്പ് ഡേ ആശംസകള്‍. ഒരുപാട് സ്നേഹം!’ -രാഹുല്‍ ഗാന്ധി ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചു.
സോഷ്യല്‍ മീഡിയയിലൂടെയും സംവാദങ്ങളിലൂടെയും യുവാക്കളിലേക്കും ജെന്‍-സി തലമുറയിലേക്കും ഇറങ്ങിച്ചെല്ലാനുള്ള രാഹുല്‍ ഗാന്ധിയുടെ ശ്രമങ്ങളുടെ തുടര്‍ച്ചയായാണ് ഈ പോസ്റ്റ് വിലയിരുത്തപ്പെടുന്നത്. തൊഴിലില്ലായ്മ, ചോദ്യപേപ്പര്‍ ചോര്‍ച്ച തുടങ്ങിയ വിഷയങ്ങളില്‍ മുന്‍പും രാഹുല്‍ ഗാന്ധി പ്രതികരിച്ചിട്ടുണ്ട്.
https://www.instagram.com/p/DbhpyVjil6d/?utm_source=ig_web_button_share_sheet