


ന്യൂഡല്‍ഹി : മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കളായ മല്ലികാര്‍ജുന്‍ ഖാര്‍ഗയെയും രാഹുല്‍ ഗാന്ധിയുമായി കൂടിക്കാഴ്ച നടത്തി കെ സുധാകരന് എംപി. കുടുംബസമേതമാണ് നേതാക്കളെ കാണാന്‍ സുധാകരന് ഡല്‍ഹിയിലെത്തിയത്. യഥാര്‍ഥ കോണ്‍ഗ്രസ് പോരാളിയാണ് കെ സുധാകരനെന്ന് രാഹുല്‍ ഗാന്ധി എക്സില്‍ കുറിച്ചു.
സംസ്ഥാന നിയമസഭാ തെരഞ്ഞെടുപ്പിലെ കോണ്‍ഗ്രസിലെ സ്റ്റാര്‍ ക്യാംപെയ്നര്‍ കൂടിയാണ് കെ സുധാകരന്. മുതിര്‍ന്ന നേതാക്കളുമായുള്ള കൂടിക്കാഴ്ചയില്‍ സംഘടനാ ചുമതലയുള്ള എഐസിസി ജനറല്‍ സെക്രട്ടറി കെസി വേണുഗോപാലും ഒപ്പമുണ്ടായിരുന്നു. കേരളത്തിലെ തെരഞ്ഞെടുപ്പ് വിഷയങ്ങളും കൂടിക്കാഴ്ചയില്‍ ചര്‍ച്ചയായി.
ജീവിതം മുഴുവന്‍ പോരാടിയ യഥാര്‍ഥ കോണ്‍ഗ്രസ് പേരാളിയാണ് കെ സുധാകരനെന്ന് രാഹുല്‍ ഗാന്ധി പറഞ്ഞു. ‘കെ. സുധാകരന് ജി തന്റെ ജീവിതകാലം മുഴുവന്‍ കേരളത്തിലെ ജനങ്ങള്‍ക്കായി പോരാടിയ വ്യക്തിയാണ് – ഓരോ പ്രതിസന്ധികളിലും, വെല്ലുവിളികളിലും, പരീക്ഷണഘട്ടങ്ങളിലും അദ്ദേഹം ജനങ്ങള്‍ക്കൊപ്പം നിന്നു. ഒരു യഥാര്‍ത്ഥ കോണ്‍ഗ്രസ് പോരാളിയുടെ കരുത്തും കൂറും അദ്ദേഹത്തിനുണ്ട്. യുഡിഎഫ് ഐക്യത്തോടെയും കരുത്തോടെയും മുന്നേറുകയാണ്. കേരളത്തില്‍ 100 സീറ്റുകള്‍ നേടും’- രാഹുല്‍ ഗാന്ധി എക്സില്‍ കുറിച്ചു.