പുഷ്പ 2വിന്റെ ഡിജിറ്റൽ അവകാശം റെക്കോർഡ് തുകയ്ക്ക് സ്വന്തമാക്കി നെറ്റ്ഫ്ലിക്സ്. 275 കോടിക്കാണ് നെറ്റ്ഫ്ലിക്സ് ഒടിടി അവകാശം നേടിയത്. നേരത്തെ പുഷ്പയുടെ ആദ്യ ഭാഗത്തിന്റെ ഒടിടി റൈറ്റ്സ് ആമസോൺ പ്രൈമിനായിരുന്നു. ആർആർആർ എന്ന രാജമൗലി ചിത്രത്തിന്റെ റെക്കോർഡ് ആണ് പുഷ്പ 2 തകർത്തത്. 175 കോടിക്കായിരുന്നു ‘ആർആർആറി’ന്റെ ഡിജിറ്റൽ അവകാശം വിറ്റുപോയത്.
സിനിമയുടെ നോർത്ത് ഇന്ത്യൻ തിയറ്റർ വിതരണാവകാശം വിറ്റുപോയത് 200 കോടിക്ക് രൂപയ്ക്കെന്നും റിപ്പോർട്ട് ഉണ്ട്. എഎ ഫിലിംസിന്റെ ഉടമ അനിൽ തടാനിയാണ് വിതരണാവകാശം നേടിയത്. ഇതോടെ റിലീസിനു മുമ്പ് തന്നെ പ്രി ബിസിനസ്സിലൂടെ ചിത്രം നേടിയത് 475 കോടിയാണ്. സിനിമയുടെ ആകെ ചെലവ് 200 കോടിയാണ്. 2024 ഓഗസ്റ്റ് 15-നു സ്വാതന്ത്ര്യദിനത്തോടനുബന്ധിച്ചാണ് പുഷ്പ 2 തീയറ്ററുകളിലെത്തുക.
മൂന്ന് വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷമാണ് അല്ലു അര്‍ജുന്റെ ചിത്രം പുറത്തിറങ്ങുന്നത്. മൈത്രി മൂവി മേക്കേഴ്സാണ് ചിത്രം നിര്‍മിക്കുന്നത്. അല്ലു അര്ജുന്, രശ്മിക മന്ദന, ഫഹദ് ഫാസില്‍ തുടങ്ങിയവര്‍ പ്രധാനവേഷത്തിലെത്തുന്ന ചിത്രത്തിന്റെ സംഗീതസംവിധാനം നിര്‍വഹിക്കുന്നത് ദേവി ശ്രീ പ്രസാദാണ്.