കൊച്ചി: നസ്ലിനും മമിതയും പ്രധാന കഥാപാത്രങ്ങളായെത്തിയ പ്രേമലു തരംഗമാകുന്നു. പ്രണയവും നര്‍മവും ഒന്നിച്ചെത്തിയ സിനിമയെ പ്രേക്ഷകര്‍ ഏറ്റെടുത്തപ്പോള്‍ സിനിമയുടെ ആഗോള കളക്ഷന്‍ 19 ദിവസം കൊണ്ട് 70 കോടി പിന്നിട്ടു. 2024ലെ ആദ്യ 50 കോടി ക്ലബ്ബിലെത്തിയ പ്രേമലു അതിവേഗമാണ് 70 കോടിയും പിന്നിട്ടത്. കഴിഞ്ഞ 18 ദിവസങ്ങളിലും സിനിമ കേരളത്തില്‍ നിന്ന് ഓരോ കോടി വീതം സ്വന്തമാക്കിയിരുന്നു. അടുത്ത ആഴ്ചയോടെ പ്രേമലുവിന്റെ തെലുങ്ക് പതിപ്പ് കൂടി പുറത്തിറങ്ങും. ഇതോടെ കളക്ഷനില്‍ വന്‍ കുതിച്ച് ചാട്ടമുണ്ടാകുമെന്നാണ് വിലയിരുത്തില്‍.
സിനിമ കേരളത്തിന് പുറമെ തമിഴ്നാട്ടിലും തെലങ്കാനയിലും വലിയ വിജയമായിരുന്നു. ഇതോടെ സംവിധായകന് രാജമൗലിയുടെ മകന് കാര്ത്തികേയന് വന്‍ തുക മുടക്കി പ്രേമലുവിന്റെ മൊഴിമാറ്റ അവകാശം സ്വന്തമാക്കുകയും ചെയ്തു.