മലയാളി വായനയിലൂടെ അടുത്തറിഞ്ഞ നജീബിന്റെ ജീവിതം വെള്ളിത്തിരയിലെത്താന്‍ ഇനി ദിവസങ്ങള്‍ മാത്രമേ ബാക്കിയുള്ളൂ. മാര്‍ച്ച് 28നാണ് പ്രത്വിരാജിനെ നായകനാക്കി ബ്ലെസ്സി സംവിധാനം ചെയ്യുന്ന ആടുജീവിതത്തിന്റെ റിലീസ്. ബെന്യാമീന്റെ നോവലിലൂടെ നജീബന്റെ നരക യാദന അടുത്തറിഞ്ഞ പ്രേക്ഷകര്‍ക്ക് ഇനി സിനിമയായി കാണാം. ചിത്രത്തിന്റെ ട്രെയിലര്‍ അടുത്തിടെ പുറത്തുവന്നിരുന്നു.
ഇപ്പോള്‍ സിനിമയെ പുകഴ്ത്തി രംഗത്തെത്തിയിരിക്കുകയാണ് തെലുങ്ക് സൂപ്പര്‍ സ്റ്റാര്‍ പ്രഭാസ്. എന്താ ഈ ചെയ്തു വെച്ചിരിക്കുന്നെ. വരദരാജ മന്നാര്‍ ചെയ്ത ആളാണ് ഇത് ചെയ്തതെന്ന് വിശ്വസിക്കാനാകുന്നില്ല. ബ്ലോക്ക് ബസ്റ്റര്‍ ലോഡിംഗിലാണെന്നും പ്രഭാസ് സാമൂഹിക മാധ്യമത്തില്‍ കുറിച്ചു. തെലുങ്ക് സിനിമയായ സലാറില്‍ ഇരുവരും ഒരുമിച്ച് അഭിനയിക്കുന്നുണ്ട്. 1990 കളില്‍ സൗദി അറേബ്യയില്‍ ജോലിക്ക് പോകുന്ന നജീബെന്ന ചെറുപ്പക്കാരന്റെ കഥയാണ് സിനിമ പറയുന്നത്.