ന്യൂഡല്‍ഹി: അയോധ്യയിലെ രാമക്ഷേത്രം ബോംബുവെച്ച് തകര്‍ക്കുമെന്ന് ഭീഷണി. ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെ വധിക്കുമെന്നും ഭീഷണി സന്ദേശത്തില്‍ പറയുന്നു. സമൂഹമാധ്യമത്തിലൂടെയായിരുന്നു ഭീഷണി.സംഭവത്തില്‍ ഗോണ്ട സ്വദേശികളായ രണ്ടുപേരെ പൊലീസ് അറസ്റ്റ് ചെയ്തു. തഹര്‍ സിങ്, ഓം പ്രകാശ് മിശ്ര എന്നിവരാണ് അറസ്റ്റിലായത്. ലഖ്നൗവിലെ ഗോമതി നഗറില്‍ നിന്നാണ് യുപി സെപ്ഷല്‍ ടാസ്ക് ഫോഴ്സ് ഇവരെ പിടികൂടിയത്. അതിനിടെ അയോധ്യയിലെ രാമക്ഷേത്രത്തിനെതിരെ സമൂഹ മാധ്യമത്തിൽ പോസ്റ്റിട്ട യുവാവിനെ എടിഎസ് അറസ്റ്റ് ചെയ്തു. യുപിയിലെ ഝാൻസി സ്വദേശിയായ ജിബ്രാൻ മക്രാണിയാണ് തന്റെ എക്സ് അക്കൗണ്ടിൽ പോസ്റ്റിട്ടതിന് അറസ്റ്റിലായത്.