വത്തിക്കാന്‍ : കത്തോലിക്കാ വൈദികര്‍ സ്വവര്‍ഗാനുരാഗികളെ അനുഗ്രഹിക്കാന്‍ ഫ്രാന്‍സിസ് മാര്‍പാപ്പയുടെ അനുമതി. ഇതിനായി വിശ്വാസപ്രമാണ തത്വങ്ങളില്‍ ഭേദഗതി വരുത്തി മാര്‍പാപ്പ ഒപ്പുവെച്ചു. എന്നാല്‍ വിവാഹം നടത്തിക്കൊടുക്കാന്‍ കഴിയില്ലെന്നും വത്തിക്കാന്റെ വിശദീകരണത്തില്‍ പറയുന്നു.
സ്ത്രീയും പുരുഷനും തമ്മില്‍ മാത്രമേ വിവാഹം നടക്കൂവെന്നു പറയുമ്പോള്‍ത്തന്നെ മറ്റു ബന്ധങ്ങള്‍ അനുകമ്പയും പരിഗണനയും അര്‍ഹിക്കുന്നുവെന്ന് പോപ്പ് പറഞ്ഞു. അവരുടെ വിവാഹം ആശീര്വദിക്കേണ്ടതില്ലെങ്കിലും ദൈവം അനുഗ്രഹിക്കട്ടെ എന്നു പ്രാര്‍ഥിക്കാന്‍ തടസ്സമുണ്ടാകരുതെന്നും അദ്ദേഹം വ്യക്തമാക്കി.