ഇസ്ലാമാബാദ് : പാകിസ്താൻ എയർബേസ് ക്യാമ്പുകളിൽ ആക്രമണമെന്ന് റിപ്പോർട്ട് .നൂർ ഖാൻ,മുരിദ്,റഫീഖി വ്യോമത്താവളങ്ങൾക്ക് നേരെ ആക്രമണമുണ്ടായെന്നാണ് വിവരം. ആക്രമണം നടത്തിയത് ഇന്ത്യയാണെന്നാണ് പാകിസ്താൻ വാദം.ശക്തമായി തിരിച്ചടിക്കുമെന്നും പാകിസ്താൻ സൈന്യം പ്രതികരിച്ചു.
അതേസമയം അതിർത്തിയിൽ പാക് പ്രകോപനം തുടരുന്നതിന് പിന്നാലെ പ്രതിരോധമന്ത്രി രാജ്നാഥ് സിങ് ഇന്ന് സംയുക്തസേന മേധാവിയെ കാണും. ഇന്നലെ പ്രധാനമന്ത്രിയുടെ വസതിൽ ചേർന്ന ഉന്നതതല യോഗത്തിൽ സ്ഥിതിഗതികൾ വിലയിരുത്തി. ശക്തമായി പ്രതിരോധിക്കാൻ സേനയ്ക്ക് നിർദേശം നൽകാനാണ് തീരുമാനം. സുരക്ഷ കണക്കിലെടുത്ത് വടക്കൻ,പടിഞ്ഞാറൻ മേഖലയിലെ 32 വിമാനത്താവളങ്ങൾ മെയ് 14 വരെ അടച്ചിടും. അതിനിടെ പാകിസ്താന് ഐഎംഎഫിൽ നിന്ന് 8500 കോടി രൂപ വായ്പ ലഭിച്ചു . ഇന്ത്യയുടെ എതിർപ്പ് മറികടന്നാണ് സഹായം ലഭിച്ചത്.