ഇസ്ലാമബാദ് : പാക്കിസ്ഥാൻ വ്യോമപാത പൂർണമായി അടച്ചു. ഇന്ത്യയും പാക്കിസ്ഥാനും തമ്മിൽ സംഘർഷം തുടരുന്ന സാഹചര്യത്തിലാണ് പാക്കിസ്ഥാന്റെ നീക്കം.
ഒരു തരത്തിലുള്ള വ്യോമഗതാഗതവും പാടില്ലെന്നാണ് നിർദേശം. നോട്ടീസ് ടു എയർമെൻ പുറത്തിറക്കി. അടിയന്തര സാഹചര്യങ്ങളിൽ മാത്രമാണ് ഇത്തരം നിർദേശം ഒരു രാജ്യം പുറപ്പെടുവിക്കുക.
അതിനിടെ പാക് സൈനിക താവളങ്ങളിൽ ആക്രമണം നംടന്നുവെന്നും പിന്നിൽ ഇന്ത്യയാണെന്നും പാക്കിസ്ഥാൻ ആരോപിച്ചു. നൂർ ഖാൻ, മുരിദ്, റഫീഖി വ്യോമത്താവളങ്ങൾ ആക്രമിക്കപ്പെട്ടെന്ന് പാക് സൈന്യം അറിയിച്ചു.
ആക്രമണം നടത്തിയത് ഇന്ത്യയാണെന്നും പാക്കിസ്ഥാൻ പറഞ്ഞു. ശക്തമായി തിരിച്ചടിക്കുമെന്നും പാക്കിസ്ഥാൻ വ്യക്തമാക്കി.